

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് പ്രതിരോധ ഹോമിയോ മരുന്ന് നല്‍കാന്‍ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വിണാ ജോര്‍ജുമായി ഇക്കാര്യത്തില്‍ കൂടിക്കാഴ്ച്ച നടത്തിയതായും കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് പ്രതിരോധ മരുന്നുകള്‍ നല്കുക. കു്ട്ടികളുടെ വീടുകളിലേക്ക് മരുന്ന് എത്തിക്കാനുള്ള പദ്ധതിയാണ് ആലോചിക്കുന്നത്. ഹോമിയോ മരുന്നാകുമ്പോള്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
ഹോമിയോ മരുന്ന് ഐ സി എം ആര്‍ അംഗീകരിച്ച പാറ്റേണില്‍ വരുന്നതാണെന്നും നമ്മുടെ നാട്ടില്‍ അത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നാണെന്നും മന്ത്രി വിശദീകരിച്ചു.

നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയിലായിരിക്കും ക്ലാസ് മുറിയിലെ ക്രമീകരണം.

