രണ്ടക്കത്തിലേക്ക് ഖത്തറിലെ കോവിഡ്

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രതിദിന കോവിഡ് നിരക്ക് രണ്ടക്കത്തിലേക്ക് കടന്നു. മാര്‍ച്ച് 12ന് 82 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

city exchange

ഖത്തറിലുള്ള 79 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ മൂന്നു പേര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 61 വയസ്സുള്ള കോവിഡ് രോഗിയാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ മരിച്ചവരുടെ എണ്ണം 675 ആയി.

കഴിഞ്ഞ 24 മണിക്കൂറിനകം 173 പേരാണ് കോവിഡ് രോഗമുക്തരായത്. തീവ്രപരിചരണ വിഭാഗത്തിലും ആശുപത്രിയിലും ആരേയും പ്രവേശിപ്പിച്ചില്ല. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ ഏഴു പേരും ആശുപത്രിയില്‍ 26 പേരുമാണ് ചികിത്സയിലുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!