

ദോഹ: അല്‍ സമാന് എക്സ്ചേഞ്ചിന്റെ 16-ാമത് ശാഖ ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ അല്‍ മന്‍സൂറ സ്റ്റേഷനില്‍ ആരംഭിച്ചു. ഖത്തര്‍ റെയില്‍ സ്ട്രാറ്റജി ആന്റ് ബിസിനസ് ഡവലപ്മെന്റ് തലവന്‍ അജ്ലാന് അല്‍ ഇനാസി, ഉരീദു ഗ്രൂപ്പ് ചീഫ് ഫിനാന്‍സ് ഓഫിസര്‍ അബ്ദുല്ല അഹമ്മദ് അല്‍ സമാന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

അല്‍സമാന്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ കോട്ടിക്കുളം അന്‍വര്‍ സാദത്ത്, ഓപറേഷന്‍സ് മാനേജര്‍ ഡോ. സുബൈര്‍ അബ്ദുല്‍ റഹ്മാന്, മുഹമ്മദ് സിദ്ദീഖ് സയാനി, മുസമ്മില്‍ പത്താന് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
