

ദോഹ: ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തറിന്റെ 2025 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു. നുഐജയിലെ ഐഐസിസി ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അക്ബര്‍ ടി പി അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ ഉദ്ഘടനം നിര്‍വഹിച്ചു. പ്രമുഖ പ്രവാസി സാമൂഹ്യ പ്രര്‍ത്തകനും വാഖിന്റെ രക്ഷാധികാരിയും കൂടിയായ കെ മുഹമ്മദ് ഈസ, ഐ എസ് സി സെക്രട്ടറി നിഹാദ് അലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സെക്രടറി ശംവില്‍ എളംകുഴി വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജഹാന്‍ ടി കെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ വാഖ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇല്‍ഹാം പ്രോഗ്രാമിന്റെ പോസ്റ്റര്‍ ലോഞ്ച് കെ മുഹമ്മദ് ഈസ നിര്‍വഹിച്ചു.
ഭരണസമിതി തെരഞ്ഞെടുപ്പില്‍ അക്ബര്‍ ടി പി (പ്രസി), സിദ്ധിഖ് സി വി, ജൈസല്‍ കെ കെ, ശംവില്‍ എളംകുഴി, അഷ്റഫ് കാമശ്ശേരി (വൈസ് പ്രസി), ഷാജഹാന്‍ ടി കെ (ജന സെക്ര), ഷബീറലി പി എം, റാഷില്‍ പി വി, ആഷിക് പി സി, ദില്‍ഷാദ് സലാം (സെക്ര), ഷമീര്‍ മണ്ണറോട്ട് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി സുഹൈല്‍ കെ കെ, ഖയ്യും ടി കെ, സിദ്ദിഖ് കെ കെ എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഫവാസ് ബി കെ, അഹമ്മദ് കുട്ടി, ജബ്ബാര്‍ ടി പി, ഫായിസ് എടപ്പട്ടി, ഫസല്‍ കൊന്നേങ്ങല്‍, നിയാസ് കാവുങ്ങല്‍, അബ്ദുല്‍ ബാസിത് ഫാറൂഖ്, നൗഫല്‍ കെ വി, ലിനീഷ് സി, നൗഫല്‍ പൈങ്ങലപ്പുറത്ത്, നവാബ് ഹുസൈന്‍, അഷ്‌റഫുദ്ദീന്‍ എന്നിവരെയും തെരെഞ്ഞെടുത്തു.
ജൈസല്‍ കെ കെ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷമീര്‍ മണ്ണറോട്ട് നന്ദി പറഞ്ഞു. ആശംസകള്‍ നേര്‍ന്ന് സിദ്ധിഖ് സി വി, സുഹൈല്‍ കെ കെ, ഖയ്യൂം ടി കെ, റാഷില്‍ പി വി, മുക്താര്‍ കെ, ശരീഫലി, ലേഡീസ് വിങ് ഭാരവാഹികളായ നജാ ജൈസല്‍, ശബാന ദില്‍ഷാദ്, ജാസ്മിന്‍ ഫായിസ്സ്, എന്നിവര്‍ സംസാരിച്ചു.

