ഇന്ത്യന്‍ സമൂഹത്തിനായി ഐ സി സി ലൈബ്രറി തുറന്നു; ഉദ്ഘാടനം നിര്‍വഹിച്ച് ഇന്ത്യന്‍ അംബാസഡര്‍

Web Desk
2 Min Read

ദോഹ: വായനയും പഠനവും ആജീവനാന്ത വിജ്ഞാനം പങ്കിടലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ആസ്ഥാനത്ത് ഇന്ത്യന്‍ സമൂഹത്തിനായി ലൈബ്രറി ആരംഭിച്ചു.

city exchange

ഐ സി സി ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നിര്‍വഹിച്ചു. ഖത്തര്‍ നാഷണല്‍ ലൈബ്രറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടാന്‍ ഹ്യൂസം, ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലറും ഹെഡ് ഓഫ് ചാന്‍സറിയും കോണ്‍സുലര്‍ വിഭാഗം മേധാവിയുമായ ഡോ. വൈഭവ് എ തണ്ടാലെ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.

ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് അതിഥികളെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസാരിച്ച അംബാസഡര്‍ വിപുല്‍, ലൈബ്രറി സ്ഥാപിച്ച ഐ സി സിയുടെ സംരംഭത്തെ അഭിനന്ദിക്കുകയും വായനയുടെയും ആജീവനാന്ത പഠനത്തിന്റെയും പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. ടാന്‍ ഹ്യൂസം ലൈബ്രറികള്‍ വിജ്ഞാനവികസനത്തിനും സമൂഹ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും വഹിക്കുന്ന പങ്ക് വിശദീകരിച്ചുകൊണ്ട് ഐ സി സിയുടെ സംരംഭത്തെ പ്രശംസിച്ചു.

ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലപ്പെട്ട പിന്തുണയും സംഭാവനയും നല്‍കിയ ഹോം ആര്‍ അസ്, എയ്‌റോ ഗ്രൂപ്പ് ഓഫ് കമ്പനീസ്, അല്‍ ടെക് അലൂമിനിയം ആന്‍ഡ് സ്റ്റീല്‍ ഡബ്ല്യു എല്‍ എല്‍ എന്നീ സ്ഥാപനങ്ങളെ ചടങ്ങില്‍ ഐ സി സി ആദരിച്ചു.

- Advertisement -
Ad image

വിവിധ ഇന്ത്യന്‍ ഭാഷകളിലായി 6,000-ത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ലൈബ്രറി, ഖത്തറിലെ ഇന്ത്യന്‍ ഭാഷാ സമൂഹ ലൈബ്രറികളില്‍ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഖത്തറില്‍ താമസിക്കുന്ന വിവിധ സാമൂഹിക സംഘടനകളുടെയും വ്യക്തിഗത ദാതാക്കളുടെയും ഉദാരമായ സംഭാവനകളിലൂടെയാണ് ലൈബ്രറിയുടെ പുസ്തകശേഖരം രൂപപ്പെട്ടിരിക്കുന്നതെന്നത് ഇതിന്റെ പ്രത്യേകതയാണ്.

ഐ സി സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ നന്ദ ിപ്രസംഗം നടത്തി. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അനുബന്ധ സംഘടനകളുടെ ഭാരവാഹികള്‍, മുതിര്‍ന്ന സമൂഹാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആര്‍ ജെ സുദേവ് പരിപാടിയുടെ അവതാരകനായിരുന്നു.

Share This Article
Leave a Comment
error: Content is protected !!