

ദോഹ: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ പി സി സി ഭാരവാഹിയും ദീര്‍ഘകാലം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ആയിരുന്ന ഹാജി ടി എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഖത്തര്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി അഷറഫ് ആറളം, ഇന്‍കാസ് നേതാക്കളായ കെ കെ ഉസ്മാന്‍, സിദ്ദിഖ് പുറായില്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്സ്, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാ മെമ്പറുമായ കെ വി ബോബന്‍, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, വനിതാ വിംഗ് വൈസ് പ്രസിഡന്റ് മെഹ്‌സാന താഹ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ വി എസ് അബ്ദുല്‍ റഹ്‌മാന്‍, സി എ അബ്ദുല്‍ മജീദ്, ഡേവിസ് ഇടശ്ശേരി, അഡ്വ. മഞ്ജുഷ ശ്രീജിത്, ജിഷ ജോര്‍ജ്ജ്, അഹദ് മുബാറക്, ലിജോ ഈറയില്‍, എറണാകുളം ജില്ലാ അല്‍ ഖോര്‍ യൂണിറ്റ് പ്രസിഡന്റ് ഇ കെ ഉസ്മാന്‍ തുടങ്ങിയവര്‍ ടി എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.


ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍ അധ്യഷത വഹിച്ചു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ ദിജേഷ് സ്വാഗതവും യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് റിഷാദ് മൊയ്ദീന്‍ നന്ദിയും പറഞ്ഞു.

ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ള, ഇന്‍കാസ് ഭാരവാഹികളായ കെ ബി ഷിഹാബ്, ബിനീഷ് അഷറഫ്, എം പി മാത്യു, ടി പി റഷീദ്, ഷിജോ കെ തങ്കച്ചന്‍, വനിതാ വിംഗ് ഭാരവാഹികളായ സിനില്‍ ജോര്‍ജ്ജ്, അര്‍ച്ചന സജി, അനൂജാ ജോര്‍ജ്ജ് തുടങ്ങിയവരും മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ്, വനിതാ വിംഗ് നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

