ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ നേതാക്കളെ ബ്ലോക്ക് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ അവരവരുടെ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഡി സി സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍ കുമാര്‍ കെ പി സി സിയുടെ അംഗീകാരത്തോടെ നോമിനേറ്റ് ചെയ്തു. പ്രവാസ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നാട്ടിലെ ബ്ലോക്ക് കമ്മിറ്റിയില്‍ ആദ്യമായിട്ടാണു നോമിനേറ്റ് ചെയ്യപ്പെടുന്നത്.

city exchange

സിദ്ദീഖ് പുറായില്‍ (മുക്കം), അഷ്‌റഫ് വടകര (വടകര), അബ്ബാസ് സി വി (വില്യാപ്പള്ളി), ആഷിഖ് അഹമ്മദ് (വില്യാപ്പള്ളി), അന്‍വര്‍ സാദത്ത് (വില്യാപ്പള്ളി), ബഷീര്‍ തുവാരിക്കല്‍ (മുക്കം), പ്രദീപ് കൊയിലാണ്ടി (കൊയിലാണ്ടി), വിപിന്‍ പി കെ (മേപ്പയ്യൂര്‍), മുഹമ്മദ് അലി വാണിമേല്‍ (കാവിലുംപ്പാറ), ഹരീഷ് കുമാര്‍ (വില്യാപ്പള്ളി), ഗഫൂര്‍ എന്‍ കെ (ബാലുശ്ശേരി), അസീസ് പുറായില്‍ (മുക്കം), ബാബു നമ്പിയത്ത് (മേപ്പയ്യൂര്‍), സുരേഷ് ബാബു (പേരാമ്പ്ര), സിദ്ദിഖ് സി ടി (മുക്കം),
ഷംസു വെളൂര്‍ (ബാലുശ്ശേരി), അമീര്‍ കെ ടി (മേപ്പയ്യൂര്‍), ഷാഹിദ് വി പി (കാവിലുംപ്പാറ), ബെന്നി കൂടത്തായ് (താമരശ്ശേരി), ഹംസ എന്‍ പി(അഴിയൂര്‍), സക്കീര്‍ ടി വി (കൊയിലാണ്ടി), ജിതേഷ് പൂവാരിക്കല്‍ (കാവിലുംപാറ), അല്‍താഫ് ഒ കെ (നാദാപുരം), റഫീഖ് പാലോളി (നടുവണ്ണൂര്‍), സഫീര്‍ (വില്യാപ്പള്ളി), ജിതേഷ് നരക്കോട് (മേപ്പയ്യൂര്‍), സരിന്‍ കേളോത്ത് (കൊയിലാണ്ടി),
സൗബിന്‍ (മുക്കം), അബ്ദുള്ള പി കെ (നാദാപുരം), അബ്ദുല്‍ ഹാരിസ് (കൊയിലാണ്ടി), സുധീര്‍ വി കെ (കുറ്റ്യാടി), സദ്ദാം പി പി(കുറ്റ്യാടി), സഫുവാന്‍ എം കെ (അഴിയൂര്‍), ആരിഫ് പയന്തോങ്ങ് (നാദാപുരം), നബീല്‍ അബ്ദുള്ള (കാവിലുംപാറ) എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.

ഖത്തറില്‍ നിന്ന് 35 പേരെയാണു വിവിധ ബ്ലോക്ക് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത്. കൂടാതെ, മണ്ഡലം കമ്മിറ്റിയിലേക്കുള്ള ഭാരവാഹികളുടെ അടുത്ത പട്ടിക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്ന് അഡ്വ. പ്രവീണ്‍ കുമാര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!