റമദാന്‍ മുതലെടുത്ത് വ്യാജ നിക്ഷേപവും സോഷ്യല്‍ മീഡിയ ഫിഷിംഗും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Web Desk
1 Min Read

ദോഹ: റമദാന്‍ മാസം മുതലെടുത്ത് വ്യാജ നിക്ഷേപ പ്രചാരണങ്ങളും കിഴിവുകളും ‘വിശുദ്ധ മാസാശ്ചര്യങ്ങളും’ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ വ്യാജ ഫിഷിംഗ് കാംപെയ്നുകള്‍ (സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടുന്ന വ്യത്യസ്ത പരിപാടികള്‍) പ്രചരിക്കുന്നതായി ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ സി എസ് എ) മുന്നറിയിപ്പ് നല്‍കി.

city exchange

നിരവധി ദേശീയ ഖത്തറി സ്ഥാപനങ്ങളുടെ പേരുകളുമായി സാമ്യം വരുത്തി ആള്‍മാറാട്ടം നടത്തിയാണ് ഫിഷിംഗ് കാംപയിനുകള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം കാംപയിനുകളുമായി ബന്ധപ്പെടുകയോ അവ പ്രമോട്ട് ചെയ്യുന്ന വെബ്സൈറ്റുകളില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്ന് എന്‍ സി എസ് എ മുന്നറിയിപ്പ് നല്‍കി.

വികലമായ ഭാഷ, ഔദ്യോഗിക സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് ഉയരാത്ത ദുര്‍ബലമായ ഏകോപന പാറ്റേണ്‍ തുടങ്ങിയവയെല്ലാം ഇത്തരം ഫിഷിംഗ് കാംപയിനുകളില്‍ ഉപയോഗിക്കുന്നതായാണ് വ്യാപകമായി കാണുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

- Advertisement -
Ad image

ഫിഷിംഗ് കാംപെയ്‌നുകളുടെ പരസ്യങ്ങള്‍ക്കായി സൗജന്യ ഓപ്പണ്‍ സോഴ്സ് ‘വേര്‍ഡ്പ്രസ്സ്’ സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഔദ്യോഗിക സ്ഥാപനങ്ങള്‍ ചെയ്യാത്ത കാര്യമാണിത്.

സാമ്പത്തിക നിക്ഷേപത്തിലൂടെയും കിഴിവ് ഓഫറുകളിലൂടെയും പൊതുജനങ്ങളെ ആകര്‍ഷിക്കാനാണ് പരസ്യങ്ങളിലൂടെ ശ്രമിക്കുന്നത്. സ്വകാര്യ ബാങ്കിംഗ് ഡാറ്റയാണ് എല്ലാറ്റിലും ആവശ്യപ്പെടുന്നത്. ഖത്തറിലെ ഔദ്യോഗിക അധികാരികള്‍ അപേക്ഷകരില്‍ നിന്ന് വ്യക്തിഗത ഡാറ്റ അഭ്യര്‍ഥിക്കുന്നില്ലെന്നും എല്ലാ ഔദ്യോഗിക ഇടപാടുകളും ‘ഹുക്കൂമി’ പ്ലാറ്റ്ഫോം അല്ലെങ്കില്‍ ദേശീയ ഡോക്യുമെന്റേഷന്‍ പ്ലാറ്റ്ഫോം വഴിയാണ് നടത്തുന്നതെന്നും എന്‍ സി എസ് എ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഔദ്യോഗിക അധികാരികള്‍ തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍, ഔദ്യോഗിക ഗസറ്റ്, ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യു എന്‍ എ), ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് (ജി സി ഒ) എന്നിവയിലൂടെ പരസ്യ പ്രചാരണങ്ങള്‍ നടത്താറില്ലെന്നും വിശദമാക്കുന്നു.

Share This Article
Leave a Comment
error: Content is protected !!