ഖിയ ചാമ്പ്യന്‍സ് ലീഗ്: ഗ്രാന്‍ഡ് മാള്‍ എഫ് സി ഫൈനലില്‍

Web Desk
1 Min Read

ദോഹ: ഖിയ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രാന്‍ഡ് മാള്‍ എഫ് ഫൈനലില്‍ പ്രവേശിച്ചു. ദോഹ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഫാന്‍ ഫോര്‍ എവര്‍ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗ്രാന്‍ഡ് മാള്‍ എഫ് സി ഫൈനലില്‍ പ്രവേശിച്ചത്.

city exchange

ഖിയ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും മിന്നുന്ന പ്രകടനമാണ് ഗ്രാന്‍ഡ് മാള്‍ എഫ് സി കാഴ്ചവെച്ചത്.

കളിയില്‍ ആദ്യം ഗോള്‍ നേടിയത് ഫാന്‍ ഫോര്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ഗ്രാന്‍ഡ്മാളിന്റെ മഞ്ഞക്കുപ്പായക്കാര്‍ കളംവാഴുകയായിരുന്നു. വിങ്ങുകളെയും മധ്യനിരയെയും ചടുലമാക്കി് നായകന്‍ മുഹമ്മദ് റിഷാദ് ടീമിന്റെ കപ്പിത്താനായി മാറി. മികച്ച നീക്കങ്ങളുമായി ഗോളവസരം സൃഷ്ടിച്ച റിഷാദിന്റെ പിന്തുണയില്‍ തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ എതിര്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. അജ്‌സലും ഗനിയുമായിരുന്നു ഗ്രാന്‍ഡിന്റെ ഗോള്‍ നേട്ടക്കാര്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഐ-ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയര്‍ ലീഗ്, സൂപ്പര്‍ ലീഗ് കേരള എന്നിവിടങ്ങളില്‍ മികവ് തെളിയിച്ച പ്രബലരായ കായിക താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മികച്ച ലൈന്‍ അപ്പ് ആണ് ഗ്രാന്‍ഡ് മാള്‍ എഫ് സിക്കായി ഗ്രൗണ്ടില്‍ ഇറങ്ങിയത്. കളിയിലുടനീളം ഉജ്വല പ്രകടനം കാഴ്ചവെച്ച മിഡ് ഫീല്‍ഡര്‍ റിഷാദാണ് മത്സരത്തിലെ ‘മാന്‍ ഓഫ് ദ മാച്ച്’.

- Advertisement -
Ad image

മെയ് 30ന് വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഗ്രാന്‍ഡ് മാള്‍ എഫ് സിയും സിറ്റി എക്സ്ചേഞ്ച് എഫ് സിയുമാണ് എതിരിടുക.

Share This Article
Leave a Comment
error: Content is protected !!