

കൊച്ചി: കൊച്ചി വണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ ജനജാഗ്രതാ സദസ്സും പോരാടുന്ന സേനകള്‍ക്ക് ആദരവ് ചടങ്ങും കപ്പലണ്ടിമുക്ക് ഷാദി മഹല്‍ ഹാളില്‍ സബ് കളക്ടര്‍ പി വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്ന് മഹാവിപത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാനും നമ്മുടെ പ്രദേശങ്ങളില്‍ നിന്നും ഇതിനെ ഇല്ലാതാക്കാനും വിപത്തിനെതിരെ പോരാടുന്ന സേനകള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഇതുപോലെ ജനജാഗ്രതാ സദസ്സും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സമൂഹം ഏറ്റെടുക്കണമെന്നും പി വിഷ്ണു രാജ് പറഞ്ഞു.

ആദരിക്കപ്പെടുന്ന വിവിധ സേന ഉദ്യോഗസ്ഥരായ
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി. ജി. രവീന്ദ്രനാഥ്, നാര്‍ക്കോട്ടിക് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ സലാം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. എസ്. പ്രദീപ് എന്നിവര്‍ കളക്ടറില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി.
മയക്കുമരുന്നിനെതിരെ എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ കെ. കെ. അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ രാജീവ് പള്ളുരുത്തി അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാലാല്‍, കൗണ്‍സിലര്‍മാരായ എം. ഹബീബുല്ല, ബാസ്‌റിന്‍ ബാബു, മുന്‍ കൗണ്‍സിലര്‍ സീനത്ത് റഷീദ്, ഹാരിസ് അബു എന്നിവര്‍ സംസാരിച്ചു. സലിം ഷുക്കൂര്‍, സി. പി. പൊന്നന്‍, കെ. എസ്. ഫാസില, ഷീജ സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

