നെതര്‍ലാന്റ്‌സ് ഗ്രൂപ്പ് ചാംപ്യന്മാര്‍; ഖത്തര്‍ പുറത്തായി

Web Desk
0 Min Read

അല്‍ ഖോര്‍: അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ആശ്വാസത്തിനെങ്കിലും ഒരു ജയം കിട്ടുമെന്ന പ്രതീക്ഷ അവസാനിപ്പിച്ച് ലോകകപ്പിലെ മത്സരങ്ങളില്‍ നിന്ന് ആതിഥേയരായ ഖത്തര്‍ പിന്‍വാങ്ങി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നെതര്‍ലാന്റ്‌സ് ഖത്തറിനെ തോല്‍പ്പിച്ചത്. ഇതോടെ ആദ്യഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഖത്തര്‍ പുറത്തായി. ലോകകപ്പില്‍ ഖത്തറിന് ഒരു ഗോള്‍ പോലും സ്വന്തം പേരില്‍ കുറിക്കാനായില്ല.

city exchange

മൂന്ന് കളികളില്‍ നിന്നായി ഏഴ് പോയിന്റുകളോടെ നെതര്‍ലാന്റ്‌സ് ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായി. 26-ാം മിനുട്ടില്‍ ഡി ഗാക്‌പോയും 49-ാം മിനുട്ടില്‍ ഫ്രെങ്കി ഡിയോങ്ങുമാണ് നെതര്‍ലാന്റ്‌സിനുവേണ്ടി ഗോളുകള്‍ നേടിയത്.

Share This Article
Leave a Comment
error: Content is protected !!