രുചി വൈവിധ്യങ്ങളും മത്സര ആവേശവുമായി ഐ എസ് ഡി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുടുംബ സംഗമം

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കുടംബ സദസ് ജനബാഹുല്യം കൊണ്ടും സംഘാടക മികവ് കൊണ്ടും വേറിട്ട അനുഭവമായി. സ്‌കൂള്‍ കവാടത്തില്‍ നിന്നും വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. രക്ഷിതാക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് മുഖ്യാതിഥിയെ തെരഞ്ഞെടുത്തത്.

city exchange

മുഖ്യാതിഥിയായി ഡോ. ജസ്‌നാ ഷാഫിയെ നിറഞ്ഞ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കുട്ടികളുടെ ഒപ്പന, ഗാനം എന്നീ കലാപരിപാടികള്‍ അരങ്ങേറി. സ്‌കൂള്‍ സി ഇ ഒ മുഹമ്മദ് സാദ്, പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഡോ. പി വി അബൂബക്കര്‍, ഹാജി എം കെ തയ്യില്‍, ഡോ. ജസ്‌നാ ഷാഫി, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷീബ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

മലബാറിന്റെ രുചി വൈവിധ്യങ്ങളുമായി നടത്തിയ ‘ടേസ്റ്റ് ഓഫ് മലബാര്‍’ ഫുഡ് എക്‌സ്‌പോ രുചിയുടെ വൈവിധ്യങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായി. നാവില്‍ കൊതിയൂറുന്ന പാനിയങ്ങളും വ്യത്യസ്ത പലഹാരങ്ങളും പരിപാടിക്ക് ഏറെ സ്വാദ് നല്‍കി.

രക്ഷിതാക്കള്‍ക്കായി നടത്തിയ മത്സരങ്ങള്‍ ഏറെ ആവേശത്തോടെയാണ് അവര്‍ ഏറ്റെടുത്തത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി നടത്തിയ ഷോട്ട്പുട്ട്, ഹെന്നാ ഡിസൈന്‍, പേപ്പര്‍, ഗ്ലാസ് ബലൂണ്‍ മത്സരങ്ങള്‍, വളയണിക്കല്‍, ബോള്‍ പാസിങ് എന്നിവ ആവശം വര്‍ധിപ്പിച്ചു.

- Advertisement -
Ad image

ഖത്തര്‍ ലോകകപ്പിന്റെ ആവേശം ലോകമെങ്ങും അലയടിക്കുന്ന അവസരത്തില്‍ നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. കുട്ടികളുടെ മത്സരങ്ങള്‍ക്ക് മാത്രം വേദിയായ സ്‌കൂള്‍ മൈതാനം രക്ഷിതാക്കളുടെ മത്സര വേദിയായി പരിവര്‍ത്തിപ്പിച്ചു,.

വിജയികള്‍ക്കുള്ള സമ്മാനദാനം പ്രിന്‍സിപ്പള്‍ ഡോ. പി വി അബൂബക്കര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!