

ദോഹ: ഷഫല്ലാ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസബലിറ്റീസ് ജനുവരി 23 മുതല്‍ 25 വരെ ഓള്‍ഡ് ദോഹ തുറമുഖത്ത് ആദ്യത്തെ ഷഫല്ലാ ശീതകാല ഉത്സവം നടത്തും. വിനോദം, സര്‍ഗ്ഗാത്മകത, അവബോധം എന്നിവയുടെ ആഘോഷം വാഗ്ദാനം ചെയ്യുന്ന മൂന്ന് ദിവസത്തെ പരിപാടി ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ അരങ്ങേറു.ം.

വൈകല്യമുള്ള വ്യക്തികളെ സമൂഹവുമായി കൂട്ടിയോജിപ്പിക്കുന്നതിനു മനസ്സിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഫെസ്റ്റിവലിന്റെ ലക്ഷ്യത്തെക്കുറിച്ച് ഷഫല്ലാ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മറിയം സെയ്ഫ് അല്‍ സുവൈദി എടുത്തുപറഞ്ഞു.

സെന്റര്‍ അംഗങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഉള്‍പ്പെടുത്തലിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമുള്ള ആവേശകരമായ അവസരമാണ് ഈ പരിപാടിയെന്ന് അല്‍ സുവൈദി പറഞ്ഞു. സെന്റര്‍ അംഗങ്ങളുടെ കൈകൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഉള്‍ക്കൊള്ളുന്ന ‘അല്‍ ഷഫല്ലാ ഷോപ്പ്’, സംവേദനാത്മക ഗെയിമുകള്‍, നാടക പ്രകടനങ്ങള്‍, പങ്കെടുക്കുന്നവരുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നുവെന്ന് ഊന്നിപ്പറഞ്ഞു.
