

ദോഹ: നെതര്‍ലാന്റ്‌സിനോടൊപ്പം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് സെനഗല്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെനഗല്‍ ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. നീണ്ട രണ്ടു പതിറ്റാണ്ടിനു ശേഷമാണ് സെനഗല്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.

ഗ്രൂപ്പ് എയില്‍ നിന്നും നെതര്‍ലാന്റ്‌സിന് പിറകെ രണ്ടാം സ്ഥാനക്കാരായ സെനഗല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് നേടിയത്. ഇക്വഡോറിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണുള്ളത്. ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനക്കാരായ ഖത്തറിന് പോയിന്റുകളൊന്നുമില്ല.

43-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഇസ്മാലിയ സാറിനാണ് സെനഗലിന്റെ ആദ്യ ഗോള്‍ നേടിയത്. 67-ാം മിനുട്ടില്‍ മോയ്‌സസ് സയ്‌സെഡോ ഇക്വഡോറിന്റെ സമനില ഗോള്‍ നേടിയെങ്കിലും ആ സന്തോഷത്തിന്മൂന്നു മിനുട്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. 70-ാം മിനുട്ടില്‍ കലിദോ കൗലിബാലി സെനഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം പ്രഖ്യാപിച്ചു. സെനഗലിന് കളി ജയിച്ചാല്‍ മാത്രമേ പ്രീ ക്വാര്‍ട്ടറില്‍ എത്താനാവുമായിരുന്നുള്ളു. എന്നാല്‍ ഇക്വഡോറിന് സമനില മാത്രം മതിയായിരുന്നു പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന്.

