സംസ്‌കൃതി ഖത്തര്‍ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ അല്‍ദന ഡെന്റല്‍ സെന്ററും അല്‍ മഹ്റ ഓപ്റ്റിക്കല്‍സുമായും ചേര്‍ന്ന് സംസ്‌കൃതി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി അല്‍നാസറിലെ അല്‍ദന ഡെന്റല്‍ സെന്ററില്‍ സൗജന്യ ദന്തപരിശോധന ക്യാമ്പും സൗജന്യ നേത്രപരിശോധന ക്യാമ്പും ഉള്‍പ്പടെ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ തുടര്‍ന്നു. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റയ്യാന്‍ യൂണിറ്റ് പ്രസിഡന്റ് സിദ്ധിഖ് കെ കെ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അല്‍ ദന ഡെന്റല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. റഫീഖ്, അല്‍ മഹ്റ ഒപ്റ്റിക്കല്‍സ് പ്രതിനിധി ജഹീന ജലാല്‍ എന്നിവര്‍ക്കുള്ള സംസ്‌കൃതിയുടെ ഉപഹാരം ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍ കൈമാറി. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത 400 പേര്‍ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി.

റയ്യാന്‍ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും ക്യാമ്പ് കോഡിനേറ്റര്‍ സജീന എ എഫ് നന്ദിയും രേഖപ്പെടുത്തി. റയ്യാന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!