സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ ബിര്‍ള പബ്ലിക്ക് സ്‌കൂളില്‍ മികച്ച അക്കാദമിക് പ്രകടനം

Web Desk
1 Min Read

ദോഹ: സി ബി എസ് ഇ ബോര്‍ഡ് പത്താം ക്ലാസ് സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ ഫലങ്ങളില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ മികച്ച അക്കാദമിക് പ്രകടനം കാഴ്ചവച്ചു.

city exchange

19-ാം ബാച്ചില്‍ 557 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 100 ശതമാനം സ്‌കോര്‍ നേടി ഷമിത അഡിഗ സ്‌കൂള്‍ ടോപ്പറായി. 99.2 ശതമാനം സ്‌കോറോടെ ഹരേനി ഷണ്‍മുഖ സുന്ദര രാജന്‍, ഗാര്‍വ് ഗുപ്ത, ഇഷാന്‍ അനീസ് മൊയ്തു, മൃദുല അരുണ്‍ പ്രകാശ്, മറിയം നസിം എന്നിവര്‍ രണ്ടാമതായി.

99 ശതമാനം മാര്‍ക്കുമായി മഹര്‍ വിദ്യ നേഗി, പൃഥ്വി രാജേഷ്, അമീന ഹന, ഡാനിയല്‍ ജോണ്‍ എബ്രഹാം, ഗോപിക പ്രീജിത്ത്, അനന്യ ആനന്ദ്, ജിയ, ജപ്പാന്‍ ഗന്ധ്, ജപ്പാന്‍ ഗന്ധി, ഷണ്‍മുഖപ്രിയ ശിവകുമാര്‍ എന്നിവര്‍ മൂന്നാം സ്ഥാനം നേടി.

സ്‌കൂളിലെ 335 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളിലും 532 വിദ്യാര്‍ഥികള്‍ 75 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി.

- Advertisement -
Ad image

മികച്ച പ്രകടനത്തില്‍ ചെയര്‍പേഴ്സണ്‍ മരിയ പകലോമറ്റം, വൈസ് ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ബോര്‍ഡ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍, സ്റ്റാഫ്, രക്ഷിതാക്കള്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!