

ദോഹ: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഐ സി സി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ മെഗാ കള്‍ച്ചറല്‍ കാര്‍ണിവല്‍ പരിപാടികള്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ഐ സി സി അശോകാ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ പരമ്പരാഗത മേളം അവതരിപ്പിച്ചു.

ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, സംഘാടക സമിതി ചെയര്‍മാന്‍ എ പി മണികണ്ഠന്‍, ഐ സി സി മെഗാ കള്‍ച്ചറല്‍ കാര്‍ണിവല്‍ ഇവന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുമ മഹേഷ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അയ്മനം കെ പ്രദീപും സംഘവും അവതരിപ്പിച്ച വാദ്യസംഗീതം, സഞ്ജന ജീവന്റെ വന്ദേമാതരം ഭരതനാട്യം, ഭാവ്‌ന നായികിന്റെ ഫ്യൂഷന്‍, നിഷ രാജ്പുരോഹിതിന്റെ രാജസ്ഥാനി നാടോടിനൃത്തം, ശ്രുതി രാഗേഷിന്റെ ദേശഭക്തി ഫ്യൂഷന്‍, സുകന്യ കുല്‍ക്കര്‍ണിയുടെ ഗര്‍ബ ഡാന്‍സ്, സിംറാന്‍ ദാകുവയുടെ സെമി ക്ലാസിക്കല്‍ ഭരതനാട്യം, ആഷിക മേനോന്റെ സെമി ക്ലാസിക്കല്‍ കഥക്, ശ്രദ്ധ രഞ്ജിത്തിന്റെ ഫാസ്റ്റ് ബീറ്റ്‌സ് തുടങ്ങിയവ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ചു.

