

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി 2023-ലെ കായിക മത്സരങ്ങളുടെ കലണ്ടര്‍ പ്രഖ്യാപിച്ചു. പുതുവത്സര കലണ്ടറില്‍ 14 പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ 81 കായിക മത്സരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍ വോളിബോള്‍ അസോസിയേഷനാണ് 2023ലെ ആദ്യ കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ജനുവരിയില്‍ ബീച്ച് വോളിബോളും തുടര്‍ന്ന് ബീച്ച് പ്രോ ടൂര്‍ ഫൈനല്‍സും നടക്കും. ഫെബ്രുവരിയില്‍ ഖത്തര്‍ വോളിബാള്‍ അസോസിയേഷന്റെ ബീച്ച് വോളിബോള്‍ വേഡ് പ്രോ ടൂര്‍-എലൈറ്റ് 16നും ആതിഥേയത്വം വഹിക്കും.

ഖത്തര്‍ ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വാര്‍ഷിക പ്രൊഫഷണല്‍ ടെന്നീസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ഖത്തര്‍ എക്സോണ്‍ മൊബില്‍ ഓപ്പണും ഖത്തര്‍ ടോട്ടല്‍ എനര്‍ജീസ് ഓപ്പണും സംഘടിപ്പിക്കും.
ഖത്തര്‍ ജിംനാസ്റ്റിക്സ് ഫെഡറേഷന്‍ 2023ലെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വേള്‍ഡ് കപ്പ് സംഘടിപ്പിക്കുന്നതിനൊപ്പം നാല് പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളാണ് മാര്‍ച്ചില്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ ഗോള്‍ഫ് അസോസിയേഷന്‍ ഖത്തര്‍ ഓപ്പണ്‍ അമേച്വര്‍ ചാമ്പ്യന്‍ഷിപ്പിന്റെ 37-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കും. കൂടാതെ ഖത്തര്‍ ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ എന്നീ ടീമുകളാണ് ഊരീദു ഖത്തര്‍ മേജര്‍ പാഡല്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
അലി ബിന്‍ ഹമദ് അല്‍-അത്തിയ അരീനയില്‍ ഐ ജെ എഫ് ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തില്‍ നടക്കും.
ഖത്തര്‍ ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന്‍ ഫിബ 3×3 വേള്‍ഡ് ടൂര്‍-ദോഹ സംഘടിപ്പിക്കും. കൂടാതെ, ഖത്തര്‍ ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ എന്നിവ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ ഖത്തര്‍ ക്യു ടെര്‍മിനല്‍സ് ക്ലാസിക് സ്‌ക്വാഷ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും.
ലോംഗൈന്‍സ് വേള്‍ഡ് ഷോ ജമ്പിംഗ് ചാമ്പ്യന്‍സ് ടൂര്‍സ്, ഷോ ജമ്പിംഗില്‍ പാരീസ് 2024 ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂര്‍ണമെന്റ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ 28-ാമത് എഡിഷന്‍, 2023ലെ കൊമേഴ്സ്യല്‍ ബാങ്ക് ഖത്തര്‍ മാസ്റ്റേഴ്സ് ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍. ഗ്രാന്‍ഡ് പ്രീ- എപ്പി, ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് (ഷോട്ട്ഗണ്‍), എഫ്ഐ പിയുടെ ഔദ്യോഗിക പാഡല്‍ ടൂറിന്റെ ഉദ്ഘാടന പാദം, ദോഹ ഡയമണ്ട് ലീഗ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ തായ്ക്വോണ്ടോ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം പതിപ്പ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ഐസ് ഹോക്കി ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ വെയ്റ്റ് ലിഫ്റ്റിംഗ് കപ്പ് (ഗ്രാന്‍ഡ് പ്രിക്‌സ് കപ്പ്) എന്നിവയും അരങ്ങേറും.
ഏഷ്യന്‍ തലത്തില്‍ ഫിബ ഏഷ്യ കപ്പ് 2025 പ്രീ-ക്വാളിഫയറുകള്‍, ഏഷ്യ പ്രൊഫഷണല്‍ ഗോള്‍ഫ് ടൂര്‍, വെസ്റ്റ് ഏഷ്യ മെന്‍സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്, ഫിബ അണ്ടര്‍ 16 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യ റഗ്ബി സെവന്‍സ് ട്രോഫി, വെസ്റ്റ് ഏഷ്യ മെന്‍സ് സ്‌ക്വാഷ് എന്നിവയുള്‍പ്പെടെ 17 ഏഷ്യന്‍ കായിക ഇനങ്ങളും കലണ്ടറിലുണ്ട്.
അറബ് തലത്തില്‍, ദോഹ സ്റ്റാര്‍സ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പ്, അറബ് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് (സിംഗിള്‍സ്- ടീമുകള്‍), അറബ് പാഡല്‍ ടൂര്‍ണമെന്റ്, അറബ് ജൂഡോ ചാമ്പ്യന്‍ഷിപ്പ് 2023 എന്നിവ ഉള്‍പ്പെടെ നാല് ചാമ്പ്യന്‍ഷിപ്പുകള്‍ ദോഹയില്‍ അരങ്ങേറാനുണ്ട്.
ജി സി സി തലത്തില്‍ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള 2023 ജി സി സി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ ഒമ്പതാം പതിപ്പ്, ജി സി സി സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് (സിംഗിള്‍സും ടീമുകളും), ജി സി സി 3×3 അണ്ടര്‍16 ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, ജി സി സി 3×3 എന്നിവയുള്‍പ്പെടെ അഞ്ച് കായിക ഇനങ്ങളുടെ ആതിഥേയ നഗരം ദോഹയായിരിക്കും.
കൂടാതെ, ഖത്തര്‍ ബാസ്‌കറ്റ്‌ബോള്‍ കപ്പ് ഫൈനല്‍, നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ, ഖത്തര്‍ ഒളിംപിക് കമ്മിറ്റി ചലഞ്ച് ചാമ്പ്യന്‍ഷിപ്പ് (ക്രോസ്ഫിറ്റ്), ഖത്തര്‍ ഒളിംപിക് കമ്മിറ്റി ബീച്ച് ഗെയിംസ്, ഖത്തര്‍ വോളിബോള്‍ കപ്പ് ഫൈനല്‍ തുടങ്ങി നിരവധി പ്രാദേശിക, കമ്മ്യൂണിറ്റി ഇവന്റുകള്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ പ്രോഗ്രാം, അമീര്‍ വോളിബോള്‍ കപ്പ് ഫൈനല്‍, ഖത്തര്‍ ഹാന്‍ഡ്ബോള്‍ കപ്പ് ഫൈനല്‍, അമീര്‍ ഹാന്‍ഡ്ബോള്‍ കപ്പ്, അമീര്‍ ബാസ്‌ക്കറ്റ്ബോള്‍ കപ്പ് ഫൈനല്‍, ലോക ഒളിമ്പിക് ദിനം, സ്പോര്‍ട് എക്സലന്‍സി അവാര്‍ഡുകള്‍, ഫ്‌ളാഗ് റിലേ, അമീര്‍ ഫുട്ബോള്‍ കപ്പ് ഫൈനല്‍, ഖത്തര്‍ ഫുട്‌ബോള്‍ കപ്പ് ഫൈനലും ഉള്‍പ്പെടെ കായിക ഇനങ്ങള്‍ വേറെയുമുണ്ട്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

