

ദോഹ: ഖത്തര്‍ കൊടുങ്ങല്ലൂര്‍ ഏരിയാ മഹല്ല് കോഡിനേഷന്‍ കമ്മിറ്റി പ്രദേശത്തെ 11 മഹല്ലുകളിലെ അംഗങ്ങളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു അബൂനഖ്‌ല പാര്‍ക്കില്‍ സംഗമം സംഘടിപ്പിച്ചു.

കോഡിനേഷന്‍ കണ്‍വീനര്‍ റസാക്ക് പത്താഴക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കലാ കായിക മത്സരങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

വടംവലി മത്സരത്തില്‍ കാതിയാളം മഹല്ല് ജേതാക്കളായി. യുവാക്കള്‍ അവതരിപ്പിച്ച മാപ്പിളപ്പാട്ടുകളും ഗാനങ്ങളും മികച്ച നിലവാരം പുലര്‍ത്തി. മത്സരവിജയികള്‍ക്ക് കോഡിനേഷന്‍ പ്രതിനിധികള്‍ സമ്മാനങ്ങള്‍ നല്‍കി.
അബ്ദുല്‍ സലാം എറിയാടിന്റെ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

