കോളജ് ഓഫ് എന്‍ജിനിയറിംഗ് ട്രിവാന്‍ഡ്രം അലുമിനി സില്‍വര്‍ ജൂബിലി 22ന്

Web Desk
1 Min Read

ദോഹ: കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം അലുമിനി അസോസിയേഷന്‍ ഖത്തര്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. നവംബര്‍ 22ന് വൈകിട്ട് അഞ്ചരയ്ക്ക് ഹോളിഡേ ഇന്‍ ദി ബിസിനസ് പാര്‍ക്ക് ഹോട്ടലിലാണ് പരിപാടി.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, മലയാളത്തിന്റെ യുവ സംവിധായകനും നടനും തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ബേസില്‍ ജോസഫ്, കേരളത്തിലെ യുവ രാഷ്ട്രീയക്കാരില്‍ തന്റേതായ പ്രതിച്ഛായ തീര്‍ത്ത മുന്‍ എം എല്‍ എ യും തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ശബരിനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

സോണി ടിവി സൂപ്പര്‍സ്റ്റാര്‍ സീസണ്‍ 3 ജേതാവവ് ആവിര്‍ഭാവ്, ആവിര്‍ഭാവിന്റെ സഹോദരിയും അനുഗ്രഹീത ഗായികയുമായ അനിര്‍വിന്‍ഹ്യയും എത്തുന്നു.

ഖത്തറില്‍ പുതിയതായി എത്തിയ കോളേജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ 55131200 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!