

ദോഹ: കൊടുവള്ളി ഫിനിക്സ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഖത്തര്‍ ചാപ്റ്ററിന്റെ 2025 കലണ്ടര്‍ പ്രകാശനവും ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ നേതാക്കള്‍ക്ക് സ്വീകരണവും ബര്‍വാ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റില്‍ നടന്നു.

കെ പി എം ബഷീര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കലണ്ടര്‍ പ്രകാശനം അഡ്വ. പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. ഉസ്താദ് പി കെ മുഹമ്മദ് ഹൈതമി മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥി ടി കെ മുഹമ്മദ് മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വി സിയാലി ഹാജി, ടി കെ അയമു ഹാജി, സി പി അബ്ദുള്ള കോയ തങ്ങള്‍, കെ കെ സുബൈര്‍, എക്‌സൈസ് അബ്ദുല്‍ ഖാദര്‍, ബഷീര്‍ ഹുദവി, മുഹമ്മദ് പി പി, ഇ കെ അഷറഫ്, ഷെരീഫ് പി സി, വി ടി ഫൈസല്‍, ബഷീര്‍ പരപ്പില്‍, അസീസ് പ്രാവില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സ്‌പോണ്‍സര്‍മാരായ കെഡിഡി, ഗ്രാന്‍ഡ്മാള്‍ ബഷീര്‍, ടൈം പ്രിന്റിങ് പ്രസ് അമീന്‍ മുഹമ്മദ്, ബ്രാന്‍ഡ്മാ അഡ്വ. യാസിന്‍, സ്‌കെച്ച് അഡ്വെര്‍ടൈസിങ് അജ്മല്‍ എന്‍ പി എന്നിവരെ ആദരിച്ചു.
ഖത്തറില്‍ പെര്‍മനന്റ് റസിഡന്‍സ് നേടിയ ഡോ. വി ഒ ടി അബ്ദുറഹിമാന്‍, ഡോ. ഹംസ അല്‍ സുവൈദി തുടങ്ങിയവരെ ആദരിച്ചു.
നാട്ടില്‍ നിന്നും ഖത്തറില്‍ എത്തിയ അതിഥികള്‍ക്കുള്ള മൊമെന്റോകള്‍ വി ടി ഫൈസല്‍, ഷഫീക്ക് കെ പി, അമീന്‍ എന്‍ പി, ഷെരീഫ് പി സി, സുബീഷ് കൊടുവള്ളി, സുഹൈല്‍ കെ പി, അസീസ് ഹാജി, ഷിറാസ് കെ കെ, കരീം കെ കെ, സുനീര്‍ തെറ്റുമ്മല്‍, സിറാസ് എന്‍ പി, വാട്ടര്‍ സലീം, മജീദ് പി സി, ഫഹദ് കൊടുവള്ളി തുടങ്ങിയവര്‍ കൈമാറി.
സലാഹുദ്ധീന്‍, അഹമ്മദ് കുട്ടി മിസ്ബാഹി, ഫവാസ് ഇ എ, മജീദ് പെരിയാംതോട്, ഷഫീക്ക് പി വി, സുഹൈല്‍ പി വി, ജംഷിദ് പി പി, ജംഷിദ് കെ കെ, ഷംസീര്‍, ആരിഫ് സി കെ, മുഹമ്മദ് നൈസാം, ഷഹീദ് എന്‍ പി, ഫിറോസ് ഖാന്‍, ഷമീര്‍ സി, റഹ്മത്തുള്ള, മുഹമ്മദ് ഷമീം കെ കെ, ഷഫീക്, അസ്‌ലം കെ പി, ഹാരിസ് തച്ചംപൊയില്‍, നിസാം പി എം, മുമ്മദ് ഹനീഫ, റസാക് പി എം, വി ടി ഫഹീം, ഫൈസല്‍, പര്‍വേസ് വള്ളിക്കാട്, റഹീസ് ഹുദവി, അബ്ദുല്‍ റഷീദ്, ഇസ്മയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രെട്ടറി ഷംസു കൊടുവള്ളി സ്വാഗതവും ട്രഷറര്‍ സിറാസ് എന്‍ പി നന്ദിയും പറഞ്ഞു.

