

ദോഹ: ഖത്തര്‍ ചാലിയം അസോസിയേഷന്റെ 2024- 2026 വര്‍ഷക്കാലയളവിലെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. സല്‍വ റോഡ് സയിത്തൂണ്‍ റെസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സജാസ് കോലാന്തറ (പ്രസിഡന്റ്), മുസ്ഫര്‍ ഖാന്‍ (ജനറല്‍ സെക്രട്ടറി), അഫ്സല്‍ ബഡേരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.-

റഫീഖ് കൊരങ്ങോത്ത്, ഷാഹജഹാന്‍, സുനില്‍ മത്തൂര്‍, ഫഹീം എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും സകരിയ, നിയാസ് വലിയകത്ത്, അനില്‍ മത്തൂര്‍, ഉബൈദ് കെ വി, റിഫാഷ്, ജാബിര്‍ എന്നിവര്‍ സെക്രട്ടറിമാരുമാണ്.

ഉപദേശകസമിതി ചെയര്‍മാനായി സമീല്‍ അബ്ദുല്‍ വാഹിദ്‌നെയും ഉപദേശകസമിതി കണ്‍വീനറായി ഹനീഫ ചാമയിലിനേയും ഉപദേശകസമിതി അംഗങ്ങളായി ഷിഹാബ് യൂസഫ്, റിയാസ് എന്‍ ബി കെ, മുനീര്‍ തങ്ങള്‍ എന്നിവരെയും മുഖ്യ രക്ഷാധികാരിയായി അബ്ദുറഹ്മാന്‍ എം വി, ഷിഹാബ് എ വി, സജിത് പി കെ, ഖാലിദ് കെ ടി എന്നിവരെയും തെരഞ്ഞെടുത്തു.
രക്ഷാധികാരി അബുറഹിമാന്‍ എം വി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹനീഫ ചാമായില്‍ അധ്യക്ഷത വഹിച്ചു. സമീല്‍ അബ്ദുല്‍ വാഹിദ്, സജാസ് സ്വാഗതം പറഞ്ഞു.
കേരള അണ്ടര്‍ 19 ഫുട്ബാള്‍ ടീമിന് വേണ്ടി ബൂട്ടണിഞ്ഞു ഗോള്‍ഡ്‌മെഡല്‍ കരസ്ഥമാക്കിയ അല്‍ യസഹ് എ പിക്കുള്ള മൊമെന്റോ മാര്‍ക്കോണ്‍ ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഫഹീം അല്‍ യസഹ് കൈമാറി. ചാലിയാര്‍ ദോഹ വനിതാ കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹ്സിന സമീലിനെ ഹനീഫയും സജാസ് കോലാന്തറയും മൊമന്റോ നല്‍കി ആദരിച്ചു. ഖത്തറിലെ പൊതു വേദികളില്‍ സ്വര മാധുര്യ കൊണ്ട് സദസ്യരെ ആവേശപുളരിതരാക്കുന്ന ഉബൈദ് കെ വിയെ അബ്ദുറഹ്മാന്‍ എം വി മൊമന്റോ നല്‍കി ആദരിച്ചു. ഖത്തറിലെ സ്‌കൂളുകളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സല്‍മാന്‍ ശിഹാബിനെ റിയാസ് എന്‍ ബി കെയും,ഷാസിയ നഹയെ ഷിഹാബ് മൂസക്കുട്ടിയേടത്തും ഹയാ ബിന്‍ത് മുഹമ്മദിനെ മുഹ്‌സിന സമീലും മൊമന്റോ നല്‍കി ആദരിച്ചു. പ്രവാസത്തില്‍ ജോലി സംബന്ധമായ ബുദ്ധിമുട്ടില്‍ കഴിഞ്ഞിരുന്ന നാട്ടുകാരനെ തിരികെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത അനീഷിനെ സമീല്‍ അബ്ദുല്‍ വാഹിദ് ആദരിച്ചു.
കലാപരിപാടികള്‍ക്ക് സംറീന്‍ സമീലും ഹെസ ബിന്‍ത് മുഹമ്മദും നേതൃത്വം നല്‍കി. ഗായകന്‍ ഉബൈദ് കെ വിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനമേളയില്‍ അബ്ദു റഹ്മാന്‍ എം വി, നൗഷാദ് കരുവന്തിരുത്തി, ദേവന്‍ വടക്കുംബാട് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. മിസ്ഹബും ഹനീഫയും മിമിക്രി അവതരിപ്പിച്ചു.
കുടുംബ സംഗമത്തിന് ശിഹാബ് യൂസഫ്, റിയാസ് എന്‍ ബി കെ, സകരിയ, അനില്‍ മാത്തൂര്‍, മുസ്ഫര്‍ ഖാന്‍, നിയാസ്, സുനില്‍ മാത്തൂര്‍, ഷാജഹാന്‍, ഉബൈദ് കെ വി, അഫ്‌സല്‍ ബഡേരി, മുഹ്‌സിന സമീല്‍, ഹഫ്‌സ റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

