വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ദോഹയില്‍ പ്രവേശനമില്ലെന്ന് അടിസ്ഥാനരഹിത പ്രചരണം

Web Desk
1 Min Read

ദോഹ: കോവിഡ് രോഗബാധ വ്യാപകമായതിനെ തുടര്‍ന്ന് ഖത്തറിലെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ദോഹയിലേക്ക് പ്രവേശനമില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതം. ചുവപ്പു പട്ടികിയലുള്ള രാജ്യങ്ങളില്‍ നിന്നും പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്ത മാതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടി 12 വയസ്സിന് താഴെയുള്ള വാക്‌സിന്‍ ചെയ്യാത്ത കുട്ടികളെ പ്രവേശിപ്പിക്കില്ലെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്ത മാതാപിതാക്കളോടൊപ്പം എത്തുന്ന 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ക്വാറന്റൈനില്‍ നിന്നും ഒഴിവ് ലഭിക്കില്ലെന്ന അധികൃതരുടെ അറിയിപ്പ് തെറ്റിദ്ധരിച്ചാണ് ഇത്തരത്തില്‍ പ്രചരണം നടക്കുന്നത്.
നിലവില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിനുകള്‍ നല്കിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ തങ്ങളുടെ കുട്ടികളുമായി ദോഹയില്‍ കുടുംബസമേതം മടങ്ങി എത്തേണ്ടിയിരുന്ന പലരും ഈ തരത്തിലുള്ള പ്രചരണം കണ്ടതോടെ പരിഭ്രാന്തിയിലായിരുന്നു.
ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്ത മാതാപിതാക്കളോടൊപ്പം എത്തുന്ന 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ദോഹയിലെത്തിയാല്‍ ക്വാറന്റൈനിന്റെ ആവശ്യമില്ല.
യെല്ലോ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും പൂര്‍ണമായും ാക്‌സിനേറ്റ് ചെയ്ത മാതാപിതാക്കളോടൊപ്പം എത്തുന്ന 12 വയസ്സിനു താഴെയുളള കുട്ടികള്‍ക്കും ദോഹയിലെത്തുമ്പോള്‍ മാതാപിതാക്കളോടൊപ്പം ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്ത മാതാപിതാക്കളോടൊപ്പം ദോഹയിലെത്തുന്ന 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളെ പോലെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!