

ദോഹ: ഖത്തറിലെ പ്രമുഖ കലാ സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ആന്‍ റിയ ഖത്തര്‍ 2025- 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളേയും ഭരണ സമിതിയേയും പ്രഖ്യാപിച്ചു.

വിനോദ് കുമാര്‍ (പ്രസി), വിനായക് മോഹന്‍ (ജന സെക്ര), ഡാന്‍ തോമസ് (ട്രഷ), സുനന്ദ ഹരിദാസ്, ജോയ് ജോസ് (വൈസ് പ്രസി), റിങ്കു ബിജു, അഗസ്റ്റിന്‍ കല്ലുക്കാരന്‍ (ജോ സെക്ര), ലിന്‍സണ്‍ ജേക്കബ് (ജോ് ട്രഷ), റിജി ജെയിംസ്, ജോണ്‍സണ്‍ പടയാട്ടി (വെല്‍ഫെയര്‍ സെക്രട്ടറിമാര്‍), ജോസഫ് ജോര്‍ജ്ജ് (സ്‌പോര്‍ട്ട്‌സ് സെക്രട്ടറി), ജെരീഷ് ജോണ്‍സണ്‍ (പഞ്ചായത്ത് സെക്രട്ടറി), ആന്‍സണ്‍ ജേക്കബ് (ബജറ്റ് കണ്‍ട്രോളര്‍), അര്‍ച്ചന ലിന്‍സണ്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ഡോ. കെ കൃഷ്ണകുമാര്‍ (ഡയറക്ടര്‍ ഇവന്റ്‌സ ആന്റ് പബ്ലിക്ക് റിലേഷന്‍) എന്നിവരെ പുതിയ ഭരണ സമിതിയിലെ ഭാരവാഹികളായി പ്രഖ്യാപിച്ചു.

2025ല്‍ ആന്‍ റിയ ഖത്തറിന്റെ പത്താം വാര്‍ഷികമാഘോഷിക്കുന്നതിന്റെ ഭാഗമായി ‘സ്‌നേഹ സ്പര്‍ശം’ എന്ന് പേരിട്ട ജീവകാരുണ്യ പദ്ധതിയും മെഗാ ഇവന്റും സുവനീര്‍ മാഗസിന്‍ പ്രകാശനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
