

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ടെലിഫോണില്‍ ബന്ധപ്പെട്ടു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും നയതന്ത്ര പരിഹാരങ്ങളില്‍ എത്തിച്ചേരുന്നതിനും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അമീര്‍ ഊന്നിപ്പറഞ്ഞു.
പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പങ്കെടുക്കാനുള്ള വാഷിംഗ്ടണിന്റെ സന്നദ്ധത യു എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ചര്‍ച്ച ചെയ്തു. കൂടാതെ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.

