വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Web Desk
0 Min Read

ഇരിഞ്ഞാലക്കുട: വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജും ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയും ചേര്‍ന്ന് ഒക്ടോബര്‍ 2 തിങ്കളാഴ്ച ഗാന്ധി ജയന്തി ദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

city exchange

വെള്ളാങ്കല്ലൂര്‍, വേളൂക്കര, പൂമംഗലം ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ക്യാമ്പ് ജസ്റ്റിസ് പി ഉബൈദ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഇ എന്‍ ടി വിഭാഗങ്ങളിലെ ചികിത്സാ വിദഗ്ധര്‍ സംബന്ധിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി ബുക്കു ചെയ്യേണ്ടതാണ്. ബുക്കിംഗിന് ഡോ. ജോബിന്‍- 94951 30458; അനുപമ- 89431 94787.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!