

ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെപിഎക്യു) സ്ഥാപകാംഗവും ഖത്തറിലെ ദീര്‍ഘകാല പ്രവാസിയുമായ മൊയ്തീന്‍ കല്ലുവളപ്പിലിന് യാത്രയയപ്പ് നല്‍കി.

നുഐജയിലെ ലാസ ഹാളില്‍ വൈസ് പ്രസിഡന്റ് വാസു വാണിമേലിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കഴിഞ്ഞ നാല്‍പത്തി ഒന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന മൊയ്തീന്‍ എന്നും കെ പി എ ക്യൂവിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു എന്ന് ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ് പറഞ്ഞു.

ജോയിന്റ് സെക്രട്ടറി രവി പുതുക്കുടി, കൃഷ്ണകുമാര്‍, അഡൈ്വസറി ബോര്‍ഡ് അംഗം അബ്ദുല്‍ റഹിം വെങ്ങേരി, വൈസ് പ്രസിഡന്റ് ഫെമി ഗഫൂര്‍, ഷാജി പീവീസ്, റജിലേഷ് എ വി എന്നിവര്‍ സംസാരിച്ചു.
കെ പി എ ക്യു എന്നും തനിക്ക് താങ്ങും തണലുമായിരുന്നു എന്നും പ്രവാസ ഭൂമി വിട്ടു പോയാലും കെ പി എ ക്യു കോഴിക്കോട് ഘടകമായി ചേര്‍ന്ന് പ്രവത്തിക്കുമെന്നും മറുപടി പ്രസംഗത്തില്‍ മൊയ്തീന്‍ പറഞ്ഞു. സംഘടനയുടെ സ്‌നേഹോപഹാരം ഭാരവാഹികള്‍ ചേര്‍ന്ന് മൊയ്തിന് കൈമാറി.

