ആഗോള അറബി ഭാഷാ സമ്മേളനം ആരംഭിച്ചു; തൊഴിലധിഷ്ഠിത അറബി ഭാഷാ കോഴ്‌സുകള്‍ വേണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

ജിദ്ദ: സൗദി അറേബ്യന്‍ ജനറല്‍ അഥോറിറ്റി ഓഫ് കോണ്‍ഫറന്‍സ് ആന്റ് റിസര്‍ച്ച് നടത്തുന്ന ത്രിദിന ആഗോള അറബിഭാഷാ സമ്മേളനം ജിദ്ദയില്‍ റാഡിസണ്‍ ബ്ലൂ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ പണ്ഡിതന്മാരും ഗവേഷകരും പരിശീലകരും പങ്കെടുക്കുന്നുണ്ട്.

city exchange

അഥോറിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ സഹറാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനില്‍ ഡോ. സല്‍മാ സുലൈമാന്‍, ഡോ. സാഫിര്‍ ഗുര്‍മാന്‍ അല്‍ അംറി, ഡോ. അബ്ദുല്‍ ഖാദിര്‍ സലാമി, ഡോ. അമീനാ ബഹാശിമി സംസാരിച്ചു. നിര്‍മ്മിത ബുദ്ധി (എ ഐ) ഉപയോഗപ്പെടുത്തിയുള്ള അറബി ഭാഷാ പരിശീലനം എന്ന വിഷയത്തില്‍ നടന്ന വര്‍ക്ക്‌ഷോപ്പിന് ഡോ. ആയിശ ബലീഹശ് അല്‍ അംരി നേതൃത്വം നല്‍കി. സമ്മേളനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

അനറബി രാജ്യങ്ങളിലെ അറബി ഭാഷാധ്യാപനം എന്ന സെഷനില്‍ പ്രമുഖ അറബി ഭാഷാ പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏക പ്രതിനിധിയാണ് ഡോ. ഹുസൈന്‍ മടവൂര്‍. വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മേഖലയില്‍ ആവശ്യമായ ആധുനിക അറബി ഭാഷ പരിശീലിപ്പിക്കാന്‍ അനബി പ്രദേശങ്ങളിലെ ഭാഷാധ്യാപന കേന്ദ്രങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്തുത സെഷനില്‍ ഡോ. നാസിഹ് ഒസ്മാനോവ് (ബോസ്‌നിയ), ഡോ. ഫൈസല്‍ മുഹമ്മദ് അല്‍ മുതൈരി (സൗദി വിദ്യാഭ്യാസ വകുപ്പ്),
ഡോ. ബഹിയ്യ മുഹമ്മദ് ഹന്നാവി (മദീനാ തൈ്വബ യൂണിവേഴ്‌സിറ്റി), പ്രൊഫ. ആലാ ശൈഖ് സുലൈമാന്‍ (യു കെ) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

- Advertisement -
Ad image

അറബി ഭാഷാധ്യാപനവുമായി ബന്ധപ്പെട്ട നാല്‍പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കും.

Share This Article
Leave a Comment
error: Content is protected !!