വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഐ സി ബി എഫ് ഇന്‍ഷൂറന്‍സ്‌ ക്യാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Web Desk
1 Min Read

ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ശാഖ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള സേവന വിഭാഗമായ വി- കെയര്‍ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ സി ബി എഫ്, നോര്‍ക്ക, ക്ഷേമനിധി തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട ക്യാമ്പയിന്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

city exchange

മുസ്ലിം ജമാഅത്തിന്റെ ഇത്തരം ജനകീയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഷാനവാസ് ബാവ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍ എംബസിയുടെ കീഴിലുള്ള വിവിധങ്ങളായ ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. നേരത്തെ ഒന്നാം ഘട്ടത്തില്‍ നാട്ടുകാരായ ഇരുന്നൂറോളം പേരെ ക്ഷേമനിധി ഉള്‍പ്പെടെ വിവിധ പദ്ധതിയില്‍ അംഗത്വം എടുപ്പിക്കാന്‍ വി എം ജെ വി- കെയര്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.

ജൂലൈ ഒന്നു മുതല്‍ 31 വരെയാണ് രണ്ടാംഘട്ട പ്രചരണ ക്യാമ്പയിന്‍ തുടക്കം കുറിക്കുന്നത്.

- Advertisement -
Ad image

ആക്ടിംഗ് പ്രസിഡണ്ട് തിയ്യാറമ്പത് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ഷാനവാസ് ബാവയ്ക്കുള്ള ഉപഹാരം ഉപദേശക സമിതി ചെയര്‍മാന്‍ പി വി എ നാസര്‍ കൈമാറി. ജാഫര്‍ തയ്യിലിനുള്ള ഉപഹാരം വി എം ജെ സെക്രട്ടറി റാഹിദ് സി പി കൈമാറി.

നാട്ടില്‍ നിന്നും വന്ന സെന്‍ട്രല്‍ കമ്മിറ്റി അംഗം പുത്തലത്ത് ഉമ്പായിക്ക് സെക്രട്ടറി കെ എം ഫൈസല്‍ സ്‌നേഹോപഹാരം നല്‍കി.

അംഗത്വ വിതരണ ഫോം അഷ്റഫ് തായാട്ട് കുനിക്ക് നല്‍കി ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

കമ്മിറ്റി ഭാരവാഹികളായ ഷംസീര്‍ വെങ്ങപെറ്റ, ഇ എം കുഞ്ഞമ്മദ്, നൗഫല്‍ തട്ടാന്റെ വിട, റാഷിദ് കുന്നോത്ത്, സമീര്‍ മാലോല്‍ എന്നിവരും വി- കെയര്‍ പ്രതിനിധികളായ ആഫില്‍ സി സി, ഡോ. ഫര്‍ഹാന്‍, ഫായിസ് പറമ്പത്ത് ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി സല്‍മാന്‍ മുണ്ടിയാട്ട് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി നസീര്‍ പി പി കെ റിപ്പോര്‍ട്ട് വായനയും വൈസ് പ്രസിഡണ്ട് എം ടി ഫൈസല്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!