

ദോഹ: ഖത്തര്‍ ഇന്‍കാസ് തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷനും യൂത്ത് വിങ് രൂപികരണവും ഐ സി സി മുംബൈ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ജയപാല്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംങ്ങ് പ്രസിഡന്റ് താജുദ്ദീന് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മുതിര്‍ന്ന നേതാവ് രാജശേഖരന് നായരെ ഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് പൊന്നാട അണിയിച്ചു ആദരിച്ചു.

ഖത്തര്‍ ഫുട്ബോള്‍ അണ്ടര്‍ 17 ടീം അംഗമായി സെലക്ഷന് കിട്ടി കളിക്കുന്ന മലയാളി താരം തഹ്സീനെ ജില്ലാ കമ്മിറ്റിയുടെ ആദരവ് ഐ സി സി മുന്‍ പ്രസിഡന്റ് എ പി മണികണ്ഠന് കൈമാറി.

യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി ഫൈസല്‍ ഹസന്, ജനറല്‍ സെക്രട്ടറിയായി അജീഷ് വടക്കിന്‍കര, ട്രഷററായി രാഗേഷും ജോയിന്‍ സെക്രട്ടിമാരായി അരുണ്‍, അനീസും സ്പോര്‍ട്ട്സ് കോഡിനേറ്ററായി സജിയും ജോയിന്റ് കോഡിനേറ്ററായി നബീലും നിഥിനും എക്സിക്യുട്ടീവ് അംഗങ്ങളായി അഖിലേഷ്, ഷംഷാദ് എന്നിവരേയും തിരഞ്ഞെടുത്തു.
ഐ സി സി മാനേജിംങ് കമ്മിറ്റി അംഗം കെ വി ബോബന് മുഖ്യപ്രഭാഷണവും ഖത്തര്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, സെക്രട്ടറി ഷിബു സുകുമാരന്‍, സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വറി ബോര്‍ഡ് അംഗം ഡേവിഡ് ഇടശ്ശേരി, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജോയി, ജോജി കുളത്തൂപുഴ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കുടുത്തു.
മുനീര്‍ പള്ളിക്കല്‍ സ്വാഗതവും ശങ്കര്‍ നന്ദിയും രേഖപ്പെടുത്തി.
സെയ്ഫുദ്ദീന്‍, സന്തോഷ് വിധു വട്ടപ്പാറ, റഹ്മത്തുല്ല എന്നിവര്‍ നേതൃത്വം നല്കി.

