സംസ്‌കൃതി യാത്രയയപ്പ് നല്കി

Web Desk
1 Min Read

ദോഹ: ഖത്തറില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച്് നാട്ടിലേക്ക് മടങ്ങുന്ന സംസ്‌കൃതി ഖത്തര്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗംവും സംസ്‌കൃതി മന്‍സൂറ യൂണിറ്റ് മുന്‍ സെക്രട്ടറിയുമായിരുന്ന ഷന്‍ജിത് മുണ്ടമെട്ടക്ക് സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

city exchange

ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ നൂറോളം സംസ്‌കൃതി അംഗങ്ങള്‍ പങ്കെടുത്തു. സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ട്രഷര്‍ ശിവാന്ദനന്‍ സ്വാഗതം ആശംസിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ ജലീല്‍ ഷന്‍ജിത്തിന് സംസ്‌കൃതിയുടെ ഉപഹാരം സമര്‍പ്പിച്ചു.

സംസ്‌കൃതി സ്ഥാപക അംഗം കെ കെ ശങ്കരന്‍, ഗോപാലകൃഷ്ണന്‍, ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജ്, സംസ്‌കൃതി വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, മനാഫ്, വനിതാ വേദി സെക്രട്ടറി സബീന അസീസ്, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളും മുന്‍ ഭാരവാഹികളുമായ സുനില്‍, വിജയകുമാര്‍, ഷാനവാസ് ഏലച്ചോല, രവി മണിയൂര്‍, ഷംസീര്‍ അരിക്കുളം, സന്തോഷ് ഓ കെ, സുധീര്‍ എളന്തോളി, അസീസ്, വിനോദ് വള്ളിക്കോല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!