

ദോഹ: ഖത്തര്‍ പരിസ്ഥിതി ദിനത്തില്‍ ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ അന്‍സാബിനെ മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ആദരിച്ചു. അദ്ദേഹത്തിന്റെ ഖത്തറിലെ അപൂര്‍വ്വ ഇന വൃക്ഷ തോട്ടത്തില്‍ ഇതേ ഇനങ്ങളില്‍പെട്ട വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനത്തില്‍ ഇതേ തോട്ടത്തില്‍ മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് നട്ട വൃക്ഷ തൈകള്‍ അടക്കം പരിചരിക്കുകയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ സ്വദേശികളും വിദേശികളുമായ പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഖത്തറിന്റെ പരമ്പരാഗത വൃക്ഷ തൈകള്‍ ഇവിടെ നട്ടിട്ടുണ്ട്. അങ്ങിനെ നട്ട സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ പേരെഴുതിയ ഫലകം ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അലി അല്‍ അന്‍സാബ്.


ഖത്തറിലെ വിവിധ സ്‌കൂളുകളിലും ഇത്തരം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യുകയാണ് ഇദ്ദേഹം. അബൂ സംറ- ദൂഖാന്‍ റോഡിലെ തികച്ചും വിജനമായ മരുഭൂമിയിലാണ് വിശാലമായ തോട്ടം സ്ഥിതി ചെയ്യുന്നത്.
വിവിധ തലങ്ങളില്‍ വിജയികളായ ഖത്തരികളുടെ പ്രഥമ ലിസ്റ്റില്‍ ഇടം പിടിച്ച അലി ഹന്‍സബിന് വിജയാശംസകള്‍ നേരുന്നുവെന്നും അദ്ദേഹത്തിന്റെ ചടുലതയും പരിസ്ഥിതി രംഗത്തേക്കുള്ള സമര്‍പ്പണവും പുതിയ തലമുറക്ക് ആവേശമാണെന്നും അലി അല്‍ഹന്‍സബിന്റെ സുഹൃത്തായ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.
എക്കോ വേവ്‌സ് ഖത്തര്‍ സെക്രട്ടറി അബ്ദുല്ല പൊയില്‍ അലി അല്‍ ഹന്‍സബിന് മൊമെന്റോ നല്‍കി. മൈന്‍ഡ് ട്യൂണ്‍ വേവ്‌സ് ഗ്ലോബല്‍ സെക്രട്ടറി ജനറലും ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസറുമായ വി സി മശ്ഹൂദ് ഉദ്ഘാടനം ചെയ്തു. ലോക കേരളാ സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍, ഷമീര്‍ പി എച്ച്, ബഷീര്‍ നന്മണ്ട, അബ്ദുല്ല വി പി, ഷാജിറ അബ്ദുല്ല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

