കെ റെയില്‍; എം എല്‍ എയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാതെ വീണ്ടും സര്‍ക്കാര്‍

Web Desk
1 Min Read

ആലുവ: കെ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പല വിവരങ്ങളും ഡി പി ആറില്‍ ഇല്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ. നിയമസഭാ ചോദ്യത്തിന് മറുപടിയായി നല്കുമെന്നേറ്റ വിവരങ്ങള്‍ ലഭ്യമാക്കാത്തതിനെതിരെ സ്പീര്‍ക്കര്‍ക്ക് വീണ്ടും കത്ത് നല്കുമെന്ന് എം എല്‍ എ അറിയിച്ചു.

city exchange

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് മുഖ്യമന്ത്രിയോട് ചോദിച്ച നിയമസഭാ ചോദ്യത്തിന്റെ മറുപടിയായി സില്‍വര്‍ലൈന്‍ പ്രൊജക്ടിന്റെ ഡി പി ആര്‍ ലഭ്യമാക്കാതിരുന്നത് ചൂണ്ടിക്കാട്ടി അന്‍വര്‍ സാദത്ത് എം എല്‍ എ നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്കിയിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ നടത്തിയ ഇടപെടലിലാണ് പ്രൊജക്ട് ഡി പി ആര്‍ ലഭ്യമാക്കിയത്.

എന്നാല്‍ പ്രസ്തുത ഡി പി ആര്‍ വിശദമായി പരിശോധിച്ചതില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പല വിവരങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാട്ടി എം എല്‍ എ ഫെബ്രുവരി മൂന്നിന് വീണ്ടും കത്ത് നല്കിയിരുന്നു.

- Advertisement -
Ad image

പ്രൊജക്ടില്‍ 115 കി.ലോമീറ്റര്‍ ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങള്‍ മാത്രമാണുള്ളതെന്നും 115 മുതല്‍ 530 കിലോമീറ്റര്‍ വരെയുള്ള ഡ്രോയിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു. മാത്രമല്ല പല പ്രധാനപ്പെട്ട സ്റ്റേഷനുകളെയും സംബന്ധിച്ച് പൂര്‍ണ്ണമായ ഡാറ്റയും ഡി പി ആറില്‍ ഇല്ല. അതോടൊപ്പം ഏറ്റവും പ്രധാനമായ പദ്ധതിയുടെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റിയെ സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ലെന്നും എം എല്‍ എ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ 115 മുതല്‍ 530 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന്റെ ഡ്രോയിങ്ങ്, പല സ്റ്റേഷനുകളെ സംബന്ധിച്ച് പൂര്‍ണ്ണമായ ഡാറ്റ എന്നിവ ഉള്‍പ്പെടുത്തിയെങ്കിലും പദ്ധതിയുടെ ടെക്‌നോ ഇക്കണഓമിക്ക് ഫീസിബിലിറ്റി സംബന്ധിച്ചു വ്യക്തമായ രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പ്രധാന രേഖയായതിനാല്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വീണ്ടും കത്ത് നല്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!