ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു

Web Desk
1 Min Read

ആലുവ: കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2021-22ലെ പ്രത്യേക വികസന നിധിയില്‍ നിന്നും 16.57 ലക്ഷം രൂപ അനുവദിച്ച് ആലുവ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയുടെ ഉപയോഗത്തിനായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

മുനിസിപ്പല്‍ ചെയര്‍മാന്‍ എം ജോണ്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പുഴിത്തറ, ഫാസില്‍ ഹൂസൈന്‍, മിനി ബൈജു, പ്രതിപക്ഷ നേതാവ് ഗില്‍സ് ദേവസ്സി പയ്യപ്പിള്ളി, കൗണ്‍സിലര്‍മാരായ പി പി ജെയിംസ്, ജയ്‌സണ്‍ പീറ്റര്‍, ലിസ്സാ ജോണ്‍സണ്‍ കെ. ജയകുമാര്‍, ഷമ്മി സെബാസ്റ്റ്യന്‍, സീനത്ത് മൂസാക്കുട്ടി, ഡീന ഷിബു, ശ്രീകാന്ത്, ശ്രീലതാ രാധാക്യഷ്ണന്‍, പ്രീത പി എസ് ഇന്ദിരാദേവി, ലീന വര്‍ഗ്ഗീസ്, ടിന്റു രാജേഷ്, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു. ആയുര്‍വ്വേദ ആശുപത്രിയിലെ ഡോ. അനഘന്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!