യൂനാനി രത്‌ന പുരസ്‌കാരം ഡോ. കെ ടി അജ്മലിന്

Web Desk
1 Min Read

ഇടപ്പള്ളി: യൂനാനി ചികിത്സാ രംഗത്തെ അതിനിപുണനും നീണ്ടകാലം യൂനാനി ചികിത്സയെ ജനകീയമാകാന്‍ പ്രയത്നിച്ചിരുന്ന ഹക്കിം പി ബി കെ മൗലവിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രഥമ യൂനാനി രത്‌ന പുരസ്‌കാരം യൂനാനി രംഗത്തെ പ്രഗത്ഭനും 30 വര്‍ഷത്തിലേറെയായി കേരളത്തില്‍ യൂനാനി ചികിത്സാരംഗത്ത് സജീവ സനിധ്യവും മലബാറില്‍ യൂനാനി ചികിത്സാ സമ്പ്രദായത്തിന്റെ മുഖവുമായ ഡോ. കെ ടി അജ്മലിനെ തെരഞ്ഞെടുത്തു.

city exchange

ഇതര ചികിത്സരീതികള്‍ ആധുനിക സര്‍വ്വ സംവിധാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും പാര്‍ശ്വഫലങ്ങളുടെ പഴുതടച്ചുള്ള യൂനാനി ചികിത്സയെ അടയാളപ്പെടുത്താന്‍ നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. ജനുവരി 25ന് കളമശ്ശേരി സിപാര്‍ക്ക് ഹോട്ടലില്‍ കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകരായ അബ്ദുല്‍ ജബ്ബാര്‍ കുഞ്ഞിമോന്‍ കാഞ്ഞിരത്തിങ്കല്‍ താഹിര്‍ ഇസ്മായില്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!