ഡല്‍ഹി- ശ്രീനഗര്‍ വിമാനം ആകാശത്ത് ആടിയുലഞ്ഞു; ആലിപ്പഴ വര്‍ഷത്തില്‍ പെട്ട് ഇന്‍ഡിഗോ

Web Desk
1 Min Read

ശ്രീനഗര്‍: ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് പെട്ടെന്നുണ്ടായ ആലിപ്പഴ വര്‍ഷത്തില്‍ തകരാര്‍ സംഭവിച്ചു. ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

city exchange

ഡല്‍ഹി- ശ്രീനഗര്‍ വിമാനത്തില്‍ 220 യാത്രക്കാരാണും കാബിന്‍ ക്രൂവുമാണുണ്ടായിരുന്നത്. പൈലറ്റ് ശ്രീനഗറിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ ‘അടിയന്തരാവസ്ഥ’ റിപ്പോര്‍ട്ട് ചെയ്തതോടെ അടിയന്തര ലാന്റിംഗിന് ആവശ്യമായ സൗകര്യങ്ങള്‍ ശ്രീനഗറില്‍ ഒരുക്കി.

വിമാനത്തിന്റെ മുന്‍ ഭാഗത്തും വലതു ഭാഗത്തും തകരാറുകളുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതായി എയര്‍ലൈന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വിമാന ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ ആണെന്നും എയര്‍ലൈന്‍ അറിയിച്ചു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് വിമാനത്തിന് പറക്കാനാവാത്ത അവസ്ഥയാണ് എയര്‍ക്രാഫ്്റ്റ് ഓണ്‍ ഗ്രൗണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!