

ദോഹ: ആരോഗ്യ രംഗത്ത് നിര്‍മിത ബുദ്ധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അമേരിക്കയിലെ ആദ്യത്തെ എഫ് ഡി എ അപ്രൂവ്ഡ് കമ്പനിയായ സേവ് ലൈഫ് എഐ, മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയില്‍ ഹാര്‍ട്ട്സ് മെഡിക്കല്‍ സൊല്യൂഷന്‍സ് ഖത്തറിനെ തങ്ങളുടെ പങ്കാളികളായി പ്രഖ്യാപിച്ചു.

നിര്‍മിത ബുദ്ധി ഉപയോഗിച്ച് സ്ട്രോക്ക് ഉള്‍പ്പെടെയുള്ള ക്രിട്ടിക്കല്‍ എമര്‍ജന്‍സി ചികിത്സാ രംഗത്തും മറ്റു രോഗനിര്‍ണ്ണയ മേഖലകളിലും മികവു പുലര്‍ത്തുന്ന സേവ് ലൈഫ് എഐ, അമേരിക്കയില്‍ ന്യൂറോക്രിട്ടിക്കല്‍ കെയര്‍, സ്ട്രോക്ക്, എപിലപ്സി ചികിത്സാ രംഗത്തെ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. ജുനൈദ് കാലിയയാണ് സ്ഥാപിച്ചത്. ആരോഗ്യരംഗത്ത് നിര്‍മിത ബുദ്ധി ജനകീയമാക്കാനുള്ള ഡോ. കാലിയയുടെ ശ്രമങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആരോഗ്യരംഗത്തെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി മികച്ച നിര്‍മിത ബുദ്ധി സാധ്യതകള്‍ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ഉന്നമെന്ന് ഡോ. ജുനൈദ് കാലിയ പറഞ്ഞു.
ഹാര്‍ട്ട്സ് മെഡിക്കല്‍ സൊല്യൂഷന്‍സ് ഖത്തറുമായുള്ള പങ്കാളിത്തം തങ്ങളുടെ സാങ്കേതിക സൗകര്യങ്ങള്‍ മിന മേഖലയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
സേവ് ലൈഫ് എഐയുടെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഖത്തറിലെ ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങളിലും സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളിലും ഹാര്‍ട്ട്സ് മെഡിക്കല്‍ സൊല്യൂഷന്‍സ് ബോധവത്ക്കരണവും പരിശീലനവും പിന്തുണയും നല്‍കും.
മിന മേഖലയിലെ ആരോഗ്യ പരിചരണ രംഗത്ത് നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള പുതിയ സാങ്കേതികത വിദ്യകള്‍ ഒരുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സേവ് ലൈഫ് എഐ ഗ്ലോബല്‍ സ്ട്രാറ്റജിക് അഡൈ്വസറും കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സി ഇ ഒയുമായ ഡോ. നൗഷാദ് സി കെ പറഞ്ഞു.
ഖത്തര്‍, യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്ലോബല്‍ സി ഇ ഒ ഡോ. നൗഷാദ് സി കെ, കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്ലോബല്‍ സി ഒ ഒ ഡോ. ദിനേഷ് കുമാര്‍ സൗന്ദര്‍രാജ്, സേവ് ലൈഫ് എഐ ന്യൂറോ ക്ലിനിക്കല്‍ കെയര്‍, സ്ട്രോക്, എപിലപ്സി സി ഇ ഒയും സ്ഥാപകനുമായ ഡോ. ജുനൈദ് കാലിയ, സേവ് ലൈഫ് എഐ ജി സി സി മേഖലാ ചീഫ് സയ്ന്റിഫിക് ഓഫിസര്‍ ഡോ. എം മഷ്ഹൂദ് റഹ്മാന്‍, ഹാര്‍ട്ട്സ് മെഡിക്കല്‍ സൊല്യൂഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അര്‍ജുന്‍ ജി എസ്, കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്ലോബല്‍ സ്ട്രാറ്റജിക് ഓഫിസര്‍ അല്‍ക മീര സണ്ണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

