Connect with us

Featured

അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെ ഇസ്രായേല്‍ വെടിയുതിര്‍ത്തതിനെതിരെ ഖത്തര്‍ അപലപിച്ചു

Published

on


ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെ അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ വെടിവെപ്പിനെ ഖത്തര്‍ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, നയതന്ത്ര മാനദണ്ഡങ്ങള്‍ എന്നിവയുടെ ലംഘനമാണെന്ന് ഖത്തര്‍ പറഞ്ഞു.

പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹം അവരുടെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമ ലംഘനങ്ങളെ നേരിടണമെന്നും 1961ലെ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷനെ മാനിക്കാന്‍ നിര്‍ബന്ധിതരാക്കണമെന്നും ആവശ്യപ്പെട്ടു.


error: Content is protected !!