

ദോഹ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ (ഫിന്‍ഖ്യൂ) സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം മെയ് 23, 24 തയ്യതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലും അന്‍സാരി കോംപ്ലക്‌സിലുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

23ന് വൈകിട്ട് അഞ്ച് മുതല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സി ഇ ഒ
ഇയാന്‍ ട്യൂലി മുഖ്യാഥിതിയായിരിക്കും. ഫിന്‍ഖ്യൂ അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ചടങ്ങില്‍ നേഴ്‌സിങ് മേഖലയില്‍ മികച്ച സേവനം കാഴ്ചവച്ച നഴ്‌സുമാര്‍ക്ക് ഫിന്‍ഖ്യൂ എയ്ഞ്ചല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഫിന്‍ഖ്യൂ അംഗങ്ങളുടെ മക്കള്‍ക്ക് ഫിന്‍ഖ്യൂ എജ്യുക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡുകള്‍ നല്‍കും. റിഥം ബാന്‍ഡ് ഖത്തര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.
‘നഴ്സുമാരുടെ ശാക്തീകരണം- സാങ്കേതിക ക്ഷമത, നൂതന സാങ്കേതികവിദ്യ, ക്ഷേമം’ എന്ന ശീര്‍ഷകത്തില്‍ 24ന് അന്‍സാരി കോംപ്ലക്‌സില്‍ നടക്കുന്ന എഡ്യുകേഷന്‍ ആക്ടിവിറ്റി പ്രോഗ്രാമില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നഴ്‌സിങ് ഡയറക്ടര്‍ അഹമ്മദ് ലത്തീഫ് മുഹമ്മദ് അബുജാബിര്‍, സിങ്കപ്പൂര്‍ എംബസി കോണ്‍സുലര്‍ സുമയ്യ ബഖ് വി, ഐ ബി പി സി പ്രസിഡന്റ് താഹാ മുഹമ്മദ്, പി എഫ് എ സി കോ-ചെയര്‍പേഴ്‌സണ്‍ ഇസ്സ മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന ഡി എച്ച് പി അംഗീകൃത സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിക്കും. റജിസ്‌ട്രേഷനിലൂടെ 300ല്‍പരം ആളുകള്‍ പങ്കെടുക്കുന്ന സെമിനാര്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെയാണ് നടക്കുക.
ഉദ്ഘാടന ചടങ്ങില്‍ അമേരിക്ക ആസ്ഥാനമായ ഡെയ്സി ഫൗണ്ടേഷന്റെഖത്തറിലെ പ്രഥമ അവാര്‍ഡ്ഫിന്‍ഖ്യൂവിന് വേണ്ടി പ്രസിഡന്റ് ബിജോയ് ചാക്കോഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നഴ്‌സിങ് ഡയറക്ടര്‍ അഹമ്മദ് ലത്തീഫ് മുഹമ്മദ് അബുജാബിറില്‍ നിന്നും ഏറ്റുവാങ്ങും. ചടങ്ങില്‍ ഫിന്‍ഖ്യൂ ന്യൂസ് ലെറ്റര്‍ സിങ്കപ്പൂര്‍ എംബസി കോണ്‍സുലര്‍ സുമയ്യ ബഖ് വി ചീഫ് എഡിറ്റര്‍ അന്‍പു സെല്‍വിക്ക് നല്‍കി പ്രകാശനം ചെയ്യും.
അന്‍സാര്‍ കോംപ്ലക്‌സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫിന്‍ഖ്യൂ പ്രസിഡന്റ് ബിജോയ് ചാക്കോ, ജനറല്‍ സെക്രട്ടറി നിഷമോള്‍, വൈസ് പ്രസിഡന്റ് ശാലിനി പോള്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ ചാള്‍സ്, നിയാദ്, പ്രോഗ്രാം ലീഡ് ജിഫിന്‍ പോള്‍, മാഗസിന്‍ ചീഫ് എഡിറ്റര്‍ അന്‍പുസെല്‍വി എന്നിവര്‍ പങ്കെടുത്തു.

