

ആലുവ: യാത്ര പൂര്‍ത്തിയാക്കാതെ യാത്രക്കാരെ ഇറക്കിവിട്ട് ട്രിപ്പ് അവസാനിപ്പിച്ച സ്വകാര്യ ബസ്സിന്റെ ചെയ്തിയെ ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകനെ ബസ്സിടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമം. ആലുവ- പാലാരിവട്ടം റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് അതിക്രമത്തിന് മുതിര്‍ന്നത്.

ബാങ്ക് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കിവിട്ട് ട്രിപ്പ് അവസാനിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകനായ യൂത്ത് കോണ്‍ഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തിയെയും യാത്രക്കാരെയും ബസ്സ് ഇടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബസ് ജീവനക്കാര്‍ അനൂപിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തു രണ്ടു തവണ ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആലുവയില്‍ സ്വകാര്യ ബസ്സുകാര്‍ തൊഴിലാളികള്‍ എന്ന പേരില്‍ ഗുണ്ടകളെ ഇറക്കിയാണ് യാത്രക്കാരുടെ ചോദ്യം ചെയ്യലിനെ നേരിടുന്നത്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും ശക്തമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ല. ഈ പ്രശ്‌നത്തില്‍ ബസുകാര്‍ക്കെതിരെ ആലുവ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ഇതു തുടര്‍ന്നാല്‍ ശക്തമായ മായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം പറഞ്ഞു.
