അമിത വേഗത്തിൽ വന്ന വാഹനം മാർത്താണ്ഡവർമ പാലത്തിൽ കാൽനട യാത്രക്കാരനെ ഇടിച്ചു; ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു

Web Desk
1 Min Read

ആലുവ: പഴയ മാർത്താണ്ഡവർമ്മ പാലത്തിൽ നിയന്ത്രണം വിട്ട വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. വാഹനം ദിശ തിരിഞ്ഞു മറിഞ്ഞെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ കാൽനട യാത്രക്കാരൻ കുഞ്ഞുണ്ണിക്കരയിലെ വിപിനിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

city exchange

ഇന്ന് രാവിലെ എഴ് മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും തൃശൂരിലേക്ക് പച്ചക്കറി കയറ്റി പോയ മഹിന്ദ്രാ സുപ്പ്റോ പിക്കപ്പ് വാൻ ആണ് അപകടമുണ്ടാക്കിയത്. 60 കിലോമീറ്റർ വേഗത്തിൽ വന്ന വാഹനം നിയന്ത്രിക്കാൻ പറ്റാതെ പാലത്തിന്റെ ഷോൾഡറിൽ തട്ടി കാൽനട യാത്രക്കാരനെ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കറങ്ങിത്തിരിഞ്ഞ് വാഹനം ആലുവ ദിശയേക്ക് നിൽക്കുകയായിരുന്നു. പാലത്തിലെ ഫുട്ട്പാത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കിടന്നതിനാൽ കാൽനട യാത്രക്കാരൻ ഇവിടെ എത്തിയപ്പോൾ ഷോൾഡർ ഭാഗത്തെക്ക് ഇറങ്ങി നടക്കുകയായിരുന്നു. ഈ സമയത്ത് ആണ് അമിത വേഗതയിൽ വന്ന വാൻ ഇടിച്ചിട്ടത്. ഈ സമയത്ത് മറ്റു വാഹനങ്ങളോ കാൽ നട യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ആലുവ മേൽപ്പാലവും സർവ്വിസ് റോഡ് ഉൾപ്പടെ ഒരു മണിക്കൂറിലധികം സമയം ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി ക്രയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്.

Share This Article
Leave a Comment
error: Content is protected !!