

നെടുമ്പാശ്ശേരി: ബഹറൈനിലേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന ഗള്‍ഫ് എയര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അനിശ്ചിതമായി
വൈകി. കൊച്ചി- ബഹറൈന്‍ വിമാനം പുലര്‍ച്ചെ 4.45നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. പുറപ്പെടാന്‍ തുടങ്ങവെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

യാത്രക്കാര്‍ കയറിയ വിമാനത്തില്‍ സാങ്കേതിക തകരാറുണ്ടായതോടെ വിമാനത്തിനകത്ത് യാത്രക്കാര്‍ കുടുങ്ങിയ അവസ്ഥയിലാണുണ്ടായത്. അനിശ്ചിതമായി വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്തിനകത്ത് പ്രതിഷേധിച്ചു.

സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ പറഞ്ഞത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 185 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

