വിദ്യാര്‍ഥികളോട് സംവദിച്ചും പൊതുജനങ്ങളെ നേരില്‍കണ്ടും കോഴിക്കോട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി

Web Desk
1 Min Read

എലത്തൂര്‍/ നന്മണ്ട: വിദ്യാര്‍ഥികളോട് സംവദിച്ചും പൊതുജനങ്ങളെ നേരില്‍കണ്ടും എല്‍ ഡി എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എളമരം കരീം.

city exchange

എലത്തൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു പര്യടനം. നന്മണ്ട പ്രതിഭ കോളേജില്‍ എത്തിയ എളമരം വിദ്യാര്‍ഥികളുമായി ദീര്‍ഘനേരം സംവദിച്ചു. വനിതാസംവരണ ബില്ലിനെക്കുറിച്ചും പാര്‍ലമെന്റില്‍ സ്പര്‍ശിച്ച പ്രധാന സംഭവത്തെക്കുറിച്ചും പാര്‍ലമെന്റ് അംഗമാകാനുള്ള യോഗ്യതയെക്കുറിച്ചും കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയെടുത്താണ് എളമരം മടങ്ങിയത്.

എലത്തൂര്‍ മത്സ്യമാര്‍ക്കറ്റ്, ആരാച്ചം കുനി കോളനി, എരഞ്ഞിക്കല്‍ ഇ കെ നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റി സന്ദര്‍ശിച്ചു. മൊകവൂര്‍ പകല്‍വീട്ടിലെ അന്തേവാസികളോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ചീക്കിലോടില്‍ എ യു പി സ്‌ക്കൂളില്‍ കുട്ടികള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

തലക്കുത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ ആശുപത്രി, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അണ്ടിക്കോട് കയര്‍ സൊസൈറ്റി, പറപ്പാറ ഖാദി ബോര്‍ഡ്, അന്നശ്ശേരി മാലിന്യ സംസ്‌കരണ കേന്ദ്രം, ആയുര്‍വേദ ആശുപത്രി മൃഗാശുപത്രി, എടക്കര മില്‍മ സൊസൈറ്റി, ബാല ബോധിനി എല്‍പി സ്‌കൂള്‍, പൊയില്‍ത്താഴം ബഡ്‌സ് സ്‌ക്കൂള്‍,
എന്നിവിടങ്ങളിലും വോട്ട് അഭ്യര്‍ഥിച്ചു. എലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കല്ലാരം കെട്ടില്‍ കൃഷ്ണനെയും കപ്പള്ളി ഗോപാലന്‍ നായരെയും സന്ദര്‍ശിച്ചു.

- Advertisement -
Ad image

സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം മാമ്പറ്റ ശ്രീധരന്‍, മണ്ഡലം സെക്രട്ടറി കെ എം രാധാകൃഷ്ണന്‍, ഏരിയാ സെക്രട്ടറി കെ രതീഷ്, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള എല്‍ ഡി എഫ് നേതാക്കളായ വി പി മനോജ്, വി കെ മോഹന്‍ദാസ് പി ശിവശങ്കരന്‍, പി കെ സത്യന്‍, ടി പി വിജയന്‍, എം കെ പ്രജോഷ്, വി വിചിത്രന്‍, എം സത്യഭാമ, എം പി സജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!