‘ഇമാക്’ സൈലന്റ് ഹീറോസ് അവാര്‍ഡ്സ് 2025: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

കൊല്ലം: ‘ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള’ (ഇമാക്) സംഘടിപ്പിക്കുന്ന സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ ഏഴാം പതിപ്പ് ഏപ്രില്‍ 9, 10 തിയ്യതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസില്‍ നടക്കും. ബിസിനസ്, വ്യവസായ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കേരള പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

city exchange

ആര്‍ പി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ബി രവി പിള്ളയ്ക്കാണ് ഇത്തവണത്തെ ഇമാക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

ബി2ബി എക്‌സ്‌പോ, പാനല്‍ ചര്‍ച്ചകള്‍, വിനോദ പരിപാടികള്‍ എന്നിവ നടക്കുന്ന വാര്‍ഷിക ചടങ്ങില്‍ കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളുടെയും പ്രൊഫഷണലുകളുടെയും സുസ്ഥിരമായ ശ്രമങ്ങളെ അംഗീകരിക്കുകയും അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്യും.

സൈലന്റ് ഹീറോസ് അവാര്‍ഡ്സ് 2025 അഞ്ച് പ്രധാന വിഭാഗങ്ങളില്‍ 60 ഉപവിഭാഗങ്ങളിലുമായി സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുക. ഇവന്റ് ഡികോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സൊലൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ് കാറ്ററിങ് സൊല്യൂഷന്‍സ്, പഴ്‌സണലൈസ്ഡ് സൊലൂഷ്യന്‍സ് എന്നിങ്ങനെയാണ് അഞ്ച് പ്രധാന അവാര്‍ഡ് വിഭാഗങ്ങള്‍.

- Advertisement -
Ad image

കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘ രൂപീകരിച്ചത്.

ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) യുടെ പ്രസിഡന്റ് രാജു കണ്ണമ്പുഴ, സെക്രട്ടറി ജിന്‍സി ബിന്നി, ട്രഷറര്‍ ബഹനാന്‍ കെ അരീക്കല്‍, വൈസ് പ്രസിഡന്റ് ജുബിന്‍ ജെ ജോണ്‍, കണ്‍വീനര്‍ ജോയല്‍ ജോണ്‍, ലീല റാവിസ് കൊല്ലം ജനറല്‍ മാനേജര്‍ സാം കെ ഫിലിപ്പ്, ഡയറക്ടര്‍ ഓഫ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ശരത് എം എസ് എന്നിവര്‍ ലീല റാവിസില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!