

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 34-ാം വാര്‍ഷികാഘോഷം ശനിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥി കൂടിയായ പത്മശ്രീ പുരസ്‌ക്കാര ജേതാവ് പ്രമുഖ ഗാന്ധിയന്‍ വി പി അപ്പുക്കുട്ടനെ ആദരിക്കും.

ടീച്ചര്‍ സെലിബ്രിറ്റി (ന്നാ താന്‍ കേസ് കൊട് ഫെയിം) പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് എല്‍ ഇ ഡി വാളിന്റെ സഹായത്തോടെ അരങ്ങേറുന്ന ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ എല്‍ കെ ജി മുതല്‍ പ്ലസ് വണ്‍ വരെയുള്ള 450ഓളം വിദ്യാര്‍ഥികള്‍ സര്‍ഗ്ഗവസന്തം വിരിയിക്കും.

ചെയര്‍മാനും ഗ്രാന്റ് തേജസ് എം ഡിയുമായ കെ എം അശ്‌റഫ് പ്രായോജകരായ സ്റ്റേജ് കം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം, സ്ഥാപക അംഗങ്ങളും ആജീവനാന്തം സേവനമനുഷ്ടിച്ച ഡോ. കെ പി ഒ സുലൈമാന്‍, മെട്ടമ്മല്‍ മഹമൂദ് ഹാജി എന്നിവരുടെ സ്മരണ നിലനിര്‍ത്താന്‍ സ്‌കോളര്‍ഷിപ്പ് വിതരണം, പത്താം ക്ലാസ് വിദ്യാര്‍ഥിനി കും സുന നൂര്‍ രചിച്ച ഇംഗ്ലീഷ് ഗ്രന്ഥപ്രകാശനം എന്നിവ ആഘോത്തിന്റെ ഭാഗമായി നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ എം അശ്റഫ്, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ ഷൗക്കത്തലി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ എന്നിവര്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

