ജറുസലേമില്‍ ജൂത ആരാധനാലയത്തിനു നേരെ ആക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു

Web Desk
1 Min Read

ജറുസലേം: ജൂത ആരാധനാലയത്തിനു നേരെ നടന്ന ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ വധിച്ചതായി ഇസ്രയേല്‍ പൊലീസ് സ്ഥിരീകരിച്ചു.

city exchange

പ്രാര്‍ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്നും പുറത്തിറങ്ങയവര്‍ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വധിക്കുകയായിരുന്നു. പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ വെളുത്ത കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു.

അഞ്ച് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ജറുസലേമിലെ വിവിധ ആശുപത്രികളിലുമാണ് മരിച്ചത്. മരിച്ചവരില്‍ 20, 25, 50, 60 വയസ്സിലുള്ള അഞ്ച് പുരുഷന്മാരും 60, 70 വയസ്സിലുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.സംഭവം കൂട്ടക്കുരുതിയാണെന്ന് ഫലസ്തീന്‍ ഭരണകൂടം പ്രതികരിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!