
മലപ്പുറം: മുസ്‌ലിം മതവിദ്യാഭ്യാസ മേഖലയില്‍ മികച്ച മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയ പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാറെ എസ് വൈ എസ് മലപ്പുറം വെസ്റ്റ് അനുസ്മരിക്കുന്നു. ജൂലായ് ഒന്‍പതിന് മൗലാന പറവണ്ണ സമസ്തയെ നയിച്ച വിദ്യാഭ്യാസ ചിന്തകന്‍ എന്ന വിഷയത്തില്‍ നടത്തുന്ന ചരിത്ര സെമിനാറില്‍ സയ്യിദ് സൈനുദ്ധീന്‍ ബാഫഖി തങ്ങള്‍, റഹ്മതുല്ലാഹ് സഖാഫി എളമരം തുടങ്ങി യവര്‍ പങ്കെടുക്കും.
സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ സ്ഥാപക പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായിരുന്നു പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍. സമസ്തയുടെ മദ്‌റസ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു.

