

കോഴിക്കോട്: ‘കേരള മുസ്ലിംകള്‍ നേടിയതും നല്‍കിയതും, വെറുപ്പുല്‍പ്പാദകരുടെ അപകട രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ ഐ എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സെമിനാര്‍ ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ കോഴിക്കോട് മാനാഞ്ചിറയിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും.

നവോത്ഥാന സെമിനാര്‍ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും. ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, കെ പി രാമനുണ്ണി, എ സജീവന്‍, റിജില്‍ മാക്കുറ്റി, പി കെ നവാസ്, ശരീഫ് മേലേതില്‍, ഷുക്കൂര്‍ സ്വലാഹി എന്നിവര്‍ പങ്കെടുക്കും.
