ആദര്‍ശ കാമ്പയില്‍ വിജയിപ്പിക്കണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍

Web Desk
1 Min Read

കൊച്ചി: കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം ആദര്‍ശ കാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ദക്ഷിണമേഖലാ മുജാഹിദ് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബശീര്‍ മദനി അധ്യക്ഷത വഹിച്ചു. കെ എ സുബൈര്‍, ഇ ഐ സിറാജ് മദനി, എം കെ ശാകിര്‍, ബശീര്‍ ഫറൂഖി, സി കെ അസൈനാര്‍, സി വൈ സാദിഖ്, നാസര്‍ സലഫി, വി എച്ച് ഇസ്ഹാഖ് ബുസ്താനി, കെ എം ജാബിര്‍ മൗലവി, വി ബി സമദ് മദനി എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം കെ ശാകിര്‍ (പ്രസി), വി എച്ച് ഇസ്ഹാഖ് ബുസ്താനി തൃശൂര്‍, കെ കെ എം അഷറഫ്, ഷഫ്രി ആറ്റിങ്ങല്‍ (വൈസ് പ്രസി), സലിം കരുനാഗപ്പിള്ളി (ജന സെക്ര), ഷമീര്‍ ഫലാഹി, മുജീബ് തൊടുപുഴ, ഷഫീഖ് ഈരാറ്റുപേട്ട (സെക്ര), എ പി നൗഷാദ് ആലപ്പുഴ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!