ഐ എന്‍ എല്‍ ഓഫീസില്‍ അതിക്രമിച്ച് കയറിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Web Desk
0 Min Read

കോഴിക്കോട്: ഐ എന്‍ എല്‍ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പൂട്ട് പൊളിച്ച് അതിക്രമിച്ച് കയറിയ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍ക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ പരാതിയിലാണ് കേസെടുത്തത്.

city exchange

ഇതിന് മുമ്പും പൂട്ട് പൊളിച്ച് ഓഫീസില്‍ അതിക്രമിച്ച് കയറിയപ്പോഴും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് കോഴിക്കോട് സബ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പാര്‍ട്ടിയുടെ പേരോ പതാകയോ ഉപയോഗിക്കാന്‍ പാടില്ല എന്ന് മറ്റൊരു ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!